പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 85.1 - കേരള വാർത്തകൾ
14:04 July 15
319782 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു, വി എച്ച് എസ്ഇ പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 85.1 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ് വിജയ ശതമാനം. 319782 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. സയൻസ് - 88.62%, ഹ്യുമാനിറ്റീസ് - 77.67%, കൊമേഴ്‌സ് - 84.52% എന്നിങ്ങനെയാണ് വിജയ ശതമാനം. 114 സ്കൂളുകൾ 100 ശതമാനം വിജയം നേടിയതായി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
വിഎച്ച്എസ്‌സി 81.8 ശതമാനം വിജയം. 234 വിദ്യാർഥികൾ 100 ശതമാനം മാർക്ക് നേടി. ജില്ലകളില്‍ മുന്നില്‍ എറണാകുളമാണ്. 89.02 ശതമാനമാണ് വിജയം. കുറഞ്ഞ വിജയശതമാനം കാസർകോട് ജില്ലയില്‍, 78.68%. എ പ്ലസ് കിട്ടിയ കുട്ടികൾ ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍. 18510 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സർക്കാർ സ്‌കൂളുകൾക്ക് 82.19 ശതമാനം വിജയവും എയഡഡ് സ്‌കൂളുകൾക്ക് 88.01 ശതമാനവുമാണ് വിജയം. അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 81.33 കുട്ടികളും വിജയിച്ചു. 3843 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ തിരുവനന്തപുരത്തെ പട്ടം സെന്‍റ് മേരീസ് സ്കൂൾ 95.95 ശതമാനം വിജയം നേടി. 840 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. 768 പേർ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയിലെ കല്ലിങ്ങൽപ്പറമ്പ എംഎസ്എംഎച്ച്എസ്എസ് 95.18 ശതമാനവും 762 പേർ പരീക്ഷയെഴുതിയ പാലമേട് എസ്‌വിഎച്ച്എസ്എസ് 89.63 ശതമാനവും വിജയം നേടി. എസ്.സി വിഭാഗത്തിൽ 67.96 ശതമാനവും എസ്.ടി വിഭാഗത്തിൽ 63.46 ശതമാനമാണ് വിജയം. ഒഇസി- 78.20%, ഒബിസി- 85.94%, ജനറൽ- 93.30% എന്നിങ്ങനെയാണ് വിജയ ശതമാനം.