തിരുവനന്തപുരം: കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളെ അടിവസ്‌ത്രമഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ അതൃപ്തി അറിയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള ഇത്തരം നടപടികൾ നിരുത്തരവാദപരമാണെന്നും മന്ത്രി വിമർശിച്ചു. പരീക്ഷ നടത്തിപ്പിന് കേന്ദ്ര ഗവണ്മെന്‍റ് നിയോഗിച്ചിട്ടുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഭാഗത്തുനിന്ന് വൻ പിഴവാണ് ഉണ്ടായിരിക്കുന്നത്.
അടിവസ്‌ത്രമഴിപ്പിക്കല്‍: അതൃപ്‌തി അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ആര്‍.ബിന്ദു
നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്‌ത്രമഴിച്ച് പരിശോധിച്ച സംഭവം ആവര്‍ത്തികരുതെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മന്ത്രി ആര്‍.ബിന്ദു
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് ആര്‍.ബിന്ദു
എൻ.ടി.എ.യുടെ പരീക്ഷാ നടത്തിപ്പിനായുള്ള നിർദ്ദേശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചവരാണ് വിദ്യാർഥിനികളുടെ അടിവസ്‌ത്രമഴിപ്പിച്ച് പരിശോധന നടത്തിയത്. വസ്‌ത്രമഴിപ്പിച്ച നടപടി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് മാനസിക സംഘർഷം ഉണ്ടാക്കിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാവണമെന്നും കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന് അയച്ച ഇ-മെയിലിൽ മന്ത്രി ആവശ്യപ്പെട്ടു.
also read:അടിവസ്ത്രം അഴിച്ച് പരിശോധന: യുവജന കമ്മിഷൻ സ്വമേധയ കേസെടുത്തു