കേരളം

kerala

ETV Bharat / state

ഹൈവേ പട്രോള്‍ വാഹനങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വേണമെന്ന് ഡിജിപി - പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

ദേശീയ പാതകളിലെ അപകടങ്ങള്‍ തടയുന്നതിൻ്റെ ഭാഗമായാണ് നിർദേശം. അഡിഷണല്‍ എസ്‌പി, ഡെപ്യൂട്ടി കമ്മിഷണര്‍, ഡിവൈഎസ്‌പിമാര്‍, അസിസ്റ്റൻ്റ് കമ്മിഷണര്‍മാര്‍ എന്നിവര്‍ ഹൈവേ പട്രോള്‍ വാഹനങ്ങളില്‍ പരിശോധനയ്ക്കുണ്ടാകണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

ദേശീയ പാതകളിലെ അപകടങ്ങള്‍  ഹൈവേ പട്രാള്‍ വാഹനങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍  പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ  high-ranking officers are needed in highway patrol vehicles police chief
ഹൈവേ പട്രോള്‍ വാഹനങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വേണമെന്ന് പൊലീസ് മേധാവി

By

Published : Apr 13, 2021, 6:52 PM IST

തിരുവനന്തപുരം:ദേശീയ പാതകളിലെ അപകടങ്ങള്‍ തടയുന്നതിൻ്റെ ഭാഗമായി ഹൈവേ പട്രോള്‍ വാഹനങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടക്കിടെ ഉണ്ടാകണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അഡിഷണല്‍ എസ്‌പി, ഡെപ്യൂട്ടി കമ്മിഷണര്‍, ഡിവൈഎസ്‌പിമാര്‍, അസിസ്റ്റൻ്റ് കമ്മിഷണര്‍മാര്‍ എന്നിവര്‍ ഹൈവേ പട്രോള്‍ വാഹനങ്ങളില്‍ പരിശോധനയ്ക്കുണ്ടാകണമെന്നാണ് നിര്‍ദേശം.

മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അമിതവേഗം, അപകടകരമായ ഡ്രൈവിങ് എന്നിവ തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ഹൈവേ പട്രോള്‍ സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടതാക്കാന്‍ ജില്ല പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കണമെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ABOUT THE AUTHOR

...view details