തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിന്‍റെ വിചാരണ ഹൈക്കോടതി മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്തു. സിബിഐയുടെ ആവശ്യത്തെ തുടർന്നാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. കേസിലെ പ്രതികളുടെ നുണപരിശോധന നടത്തിയ ബാംഗ്ലൂർ ഫോറൻസിക് വകുപ്പിലെ ഡോക്‌ടര്‍മാരായ പ്രവീൺ, കൃഷ്‌ണവേണി എന്നിവരെ വിസ്‌തരിക്കാൻ കഴിയില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
അഭയ കേസിന്‍റെ വിചാരണ മൂന്ന് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്‌തു - ബാംഗ്ലൂർ ഫോറൻസിക് വകുപ്പ്
സിബിഐയുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്
![അഭയ കേസിന്‍റെ വിചാരണ മൂന്ന് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു sister abhaya murder case trial high court stay അഭയ കൊലക്കേസ് അഭയ കേസ് സിസ്റ്റർ അഭയ ഹൈക്കോടതി സ്റ്റേ ബാംഗ്ലൂർ ഫോറൻസിക് വകുപ്പ് സിബിഐ നുണപരിശോധന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6212680-thumbnail-3x2-abhaya.jpg)
സിസ്റ്റർ അഭയ കൊലക്കേസിന്‍റെ വിചാരണ മൂന്ന് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു
നുണപരിശോധന നടത്തിയ ഡോക്‌ടര്‍മാരെ വിസ്‌തരിക്കരുതെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യം സിബിഐ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പ്രതിഭാഗം നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി, സിബിഐ കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു.