എറണാകുളം: ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്കിന്‍റെ നടത്തിപ്പിൽ നിന്നും ജഡ്‌ജിമാർ വിട്ടുനിൽക്കണമെന്ന് ഹൈക്കോടതി. നേരിട്ടോ അല്ലാതെയോ ജില്ലയിലെ ജുഡീഷ്യൽ ഓഫിസർമാർ കോടതി വിളക്കിന്‍റെ നടത്തിപ്പിൽ പങ്കാളികളാകരുതെന്നാണ് നിർദേശം. ഇത് സംബന്ധിച്ച് ജില്ലാ ജഡ്‌ജിക്ക് ഹൈക്കോടതി ജോയിന്‍റ് രജിസ്ട്രാർ കത്ത് അയച്ചു.
ഗുരുവായൂരിലെ കോടതി വിളക്ക് നടത്തിപ്പില്‍ നിന്ന് ജഡ്‌ജിമാർ വിട്ടുനിൽക്കണമെന്ന് ഹൈക്കോടതി
ഗുരുവായൂർ ഏകാദശിയുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ കോടതി വിളക്കിന്‍റെ നടത്തിപ്പിൽ നിന്നും ജഡ്‌ജിമാർ വിട്ടുനിൽക്കണമെന്നും കോടതികൾ ഒരു മതത്തിന്‍റെ പരിപാടിയിൽ ഭാഗമാകുന്നത് ശരിയല്ലെന്നും നിര്‍ദേശിച്ച് ഹൈക്കോടതി
കോടതികൾ ഒരു മതത്തിന്‍റെ പരിപാടിയിൽ ഭാഗമാകുന്നത് ശരിയല്ല. മതനിരപേക്ഷ സ്ഥാപനം എന്ന നിലയിൽ ഇത് അംഗീകരിക്കാനാവില്ല എന്നും കോടതി അറിയിച്ചു. ചാവക്കാട് മുൻസിഫ് കോടതി ജീവനക്കാരാണ് പതിറ്റാണ്ടുകൾക്ക് മുൻപ് ഗുരുവായൂരപ്പന് ഏകാദശി വിളക്ക് നേർച്ച തുടങ്ങിയത്. പിന്നീട് ചാവക്കാട് ബാർ അസോസിയേഷൻ ചടങ്ങ് ഏറ്റെടുത്തു.
ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്‌ക്കോ കൂട്ടായോ വിളക്കിന്‍റെ നടത്തിപ്പിൽ പങ്കാളികളാകുന്നതിൽ എതിർപ്പില്ലെന്നും ഹൈക്കോടതിയിൽ നിന്ന് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജഡ്‌ജിമാരെ കോടതി വിളക്കിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കരുതെന്നും കോടതി നിർദേശമുണ്ട്.