കേരളം

kerala

ETV Bharat / state

ഷോക്കേറ്റ് രണ്ട് പേർ മരിച്ച സംഭവം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു - kseb

കേസിൽ കെഎസ്ഇബിയേയും ചീഫ് സെക്രട്ടറിയെയും കക്ഷിചേർക്കുകയും ഇവരോട് കോടതി വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.

ഹൈക്കോടതി

By

Published : Jun 11, 2019, 4:43 PM IST

കൊച്ചി: തിരുവനന്തപുരം പേട്ടയിൽ വൈദ്യുതി ലൈൻ പൊട്ടി വീണ് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല, അതിനാലാണ് സ്വമേധയാ കേസെടുത്തതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്.

കേസിൽ കെഎസ്ഇബിയേയും ചീഫ് സെക്രട്ടറിയെയും കക്ഷിചേർക്കുകയും ഇവരോട് കോടതി വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു. കെഎസ്ഇബിയുടെയും ചീഫ് സെക്രട്ടറിയുടെയും വിശദീകരണം കേട്ടശേഷം കോടതി തുടര്‍ നടപടികളിലേയ്ക്ക് കടക്കും.

കഴിഞ്ഞ ദിവസമാണ് പേട്ട പുള്ളിലെയിനിലെ ഇടറോഡിൽ കെട്ടിക്കിടന്ന മഴവെള്ളത്തിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് രണ്ട്പേർ മരിച്ചത്. തിരുവനന്തപുരം പേട്ട സ്വദേശികളായ രാധാകൃഷ്ണനും പ്രസന്നകുമാരിയുമാണ് മരിച്ചത്.

ABOUT THE AUTHOR

...view details