ഒപ്പിട്ടത് കരട് ധാരണയെന്ന് തിരുത്തി ഹെസ് - ഒപ്പിട്ടത് കരട് ധാരണയെന്ന് തിരുത്തി ഹെസ്
പ്രതിപക്ഷ ആരോപണങ്ങൾക്ക് പിന്നാലെ ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പാദനത്തിന് ഹെസ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടെന്ന വാർത്തകൾ ഗതാഗത സെക്രട്ടറി നിഷേധിച്ചിരുന്നു
തിരുവനന്തപുരം: ഗതാഗത സെക്രട്ടറിയുടെ വിശദീകരണത്തിന് പിന്നാലെ പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡുമായി ഒപ്പിട്ടത് കരട് ധാരണയെന്ന് തിരുത്തി ഹെസ്. ഹെസിന്‍റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഫോട്ടോയുടെ അടിക്കുറിപ്പിലാണ് തിരുത്തൽ. 2019 ജൂൺ 29ന് ധാരണാപത്രം ഒപ്പിടൽ ചടങ്ങ് എന്ന രീതിയിലാണ് നേരത്തെ ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നത്. എന്നാൽ എം.ഒ.യു ജൂണിൽ കൈമാറി എന്ന അടിക്കുറിപ്പാണ് പുതിയതായി ചേര്‍ത്തത്. പ്രതിപക്ഷ ആരോപണങ്ങൾക്ക് പിന്നാലെ ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പാദനത്തിന് ഹെസ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടെന്ന വാർത്തകൾ ഗതാഗത സെക്രട്ടറി നിഷേധിച്ചിരുന്നു.
TAGGED:
latest tvm