തിരുവനന്തപുരം :ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതില്‍ താരസംഘടനയായ അമ്മയ്ക്ക് എതിർപ്പില്ലെന്ന് ഭാരവാഹികളായ സിദ്ദിഖും, ഇടവേള ബാബുവും. വിഷയത്തില്‍ സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ വിളിച്ചുചേർത്ത യോഗത്തിലെ നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സംഘടന വ്യക്തമാക്കി.
സർക്കാരിൻ്റെ 90 ശതമാനം നിർദേശങ്ങളോടും യോജിക്കുന്നു. അതേസമയം ചില നിർദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തതക്കുറവുണ്ട്. റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാകില്ലെന്ന് സംഘടന അറിയിച്ചു. റെഗുലേറ്ററി അതോറിറ്റിയെ അംഗീകരിക്കാനാകില്ലെന്ന നിലപാട് ഫിലിം ചേംബർ പ്രസിഡൻ്റ് സുരേഷ് കുമാറും വ്യക്തമാക്കി.