തിരുവനന്തപുരം: ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യ കിറ്റുമായി മജീഷ്യൻ ഗോപിനാഥ് മുതുകാടും മേയർ കെ.ശ്രീകുമാറും. തിരുവനന്തപുരം നഗരസഭയും ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനറ്റും ചേർന്ന് നടത്തുന്ന ഡിഫറന്‍റ് ആർട് സെന്‍ററിലെ നൂറോളം വിദ്യാർഥികൾക്കാണ് ഭക്ഷ്യവസ്‌തുക്കൾ വിതരണം ചെയ്‌തത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യ കിറ്റുമായി മജീഷ്യനും മേയറും - mayor k sreekumar
തിരുവനന്തപുരം നഗരസഭയും ഗോപിനാഥ് മുതുകാടിന്‍റെ മാജിക് പ്ലാനറ്റും ചേർന്നാണ് ഭക്ഷ്യ കിറ്റ് വിതരണം ആരംഭിച്ചത്

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യ കിറ്റുമായി മജീഷ്യനും മേയറും
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യ കിറ്റുമായി മജീഷ്യനും മേയറും
ഡിഫറന്‍റ് ആർട് സെന്‍ററിലെ കലാപരിശീലനങ്ങൾ വിദ്യാർഥികളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആൻഡ് ഹിയറിങ് ഉൾപ്പെടെയുള്ള വിദഗ്‌ധ സംഘം വിലയിരുത്തിയിരുന്നു. ലോക്ക് ഡൗണായതിനാൽ ഇപ്പോൾ ഓൺലൈനായാണ് കുട്ടികൾക്ക് പരിശീലനം നൽകുന്നതെന്നും ഗോപിനാഥ് മുതുകാട് അറിയിച്ചു.