തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പാലക്കാടും, വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പാലക്കാട് , വയനാട് എന്നീ ജില്ലകൾ ഒഴികെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ശക്തമായ മഴ ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് - സംസ്ഥാനത്ത് ശക്തമായ മഴ;വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം.

സംസ്ഥാനത്ത് ശക്തമായ മഴ;വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
വരും ദിവസങ്ങളിൽ ഇടുക്കി,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.