തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ തീരദേശമേഖലകളായ പൊഴിയൂർ, വലിയതുറ, കൊല്ലംങ്കോട്, അടിമലത്തുറ തുടങ്ങിയ ഇടങ്ങളില്‍ കടല്‍ ക്ഷോഭം ശക്തം. മൂന്ന് മണിക്കൂറോളം ശക്തമായ വേലിയേറ്റമാണ് ബുധനാഴ്‌ച അനുഭവപ്പെട്ടത്. തീരദേശത്തെ വീടുകളില്‍ നിന്നും ആളുകളെ ജനപ്രതിനിധികളുടെയും മറ്റും നേതൃത്വത്തിൽ സമീപത്തെ വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കോവളം എംഎൽഎ എം.വിന്‍സന്‍റ് അടക്കമുള്ള ജനപ്രതിനിധികൾ അടിമലത്തുറ സന്ദര്‍ശിച്ചിരുന്നു.
തെക്കന്‍ തീരമേഖലകളില്‍ കടല്‍ക്ഷോഭം ശക്തം - പൊഴി
മൂന്ന് മണിക്കൂറോളം ശക്തമായ വേലിയേറ്റം
തെക്കേ തീരമേഖലകളില്‍ കടല്‍ക്ഷോഭം ശക്തം
സംസ്ഥാനത്ത് കടൽ ക്ഷോഭം രൂക്ഷമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് ദിവസം കൂടി ഈ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Last Updated : Apr 9, 2020, 12:06 PM IST