കേരളം

kerala

ETV Bharat / state

വോട്ടെണ്ണല്‍; കനത്ത സുരക്ഷയൊരുക്കി പൊലീസ് - ഉപതെരഞ്ഞെടുപ്പ്

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 1249 പോലീസുദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

വോട്ടെണ്ണല്‍ ; കനത്ത സുരക്ഷയൊരുക്കി പൊലീസ്

By

Published : Oct 23, 2019, 8:57 PM IST

തിരുവനന്തപുരം: വോട്ടെണ്ണല്‍ നടക്കുന്ന അഞ്ച് നിയമസഭാമണ്ഡലങ്ങളിലും സുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 1249 പോലീസുദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവരില്‍ 21 ഡി.വൈ.എസ്.പിമാരും 27 ഇന്‍സ്‌പെക്‌ടര്‍മാരും 165 സബ്ബ് ഇന്‍സ്‌പെക്‌ടര്‍മാരും ഉള്‍പ്പെടുന്നു. കൂടാതെ സായുധപോലീസ് സേനയുടേയും കേന്ദ്ര വ്യവസായ സുരക്ഷിതത്വസേനയുടേയും 13 കമ്പനികളെയും വിവിധ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details