തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി ശക്തമായ മഴ ലഭിക്കും. ഇക്കാരണത്താല്‍, സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്‌ചയും സംസ്ഥാന വ്യാപകമായി മഴ തുടരുമെന്നാണ് അധികൃതരുടെ നിര്‍ദേശം. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശനിയാഴ്‌ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
30-ാം തിയതി വരെ സംസ്ഥാനത്ത് മഴ
ഞായറാഴ്ച ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേദിവസം, തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
30-ാം തിയതി, തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരും. തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
64.5 മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചത്. കേരള-കര്‍ണാടക തീരത്തെ ന്യൂനമര്‍ദവും, ഒഡിഷ-ആന്ധ്ര തീരത്തെ ചക്രവാതചുഴിയുമാണ് ഇപ്പോള്‍ കാലവര്‍ഷം സജീവമാകാന്‍ കാരണം.
ALSO READ:പ്രാർത്ഥനകളെല്ലാം വിഫലം; നൗഷാദ് അന്തരിച്ചു