തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 115.5 മില്ലീമീറ്റർ മുതൽ 204.4 മില്ലീമിറ്റർ വരെ മഴ ലഭിക്കും എന്നാണ് മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് നൽകിയത്.
സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത - thiruvanthapuram state
40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്
സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത
ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദം രൂപംകൊണ്ടതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും കാലാവസ്ഥാനിരീക്ഷണകേന്ദ്രം നൽകുന്നുണ്ട്.