സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് - തിരുവനന്തപുരം യെല്ലോ അലർട്ട്
തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കനത്ത മഴ
തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ചൊവ്വാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.