കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത - Heavy rains

നാളെ മുതൽ മൂന്ന് ദിവസം കാലവർഷം സജീവമാക്കുമെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നത്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്ട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

മഴ  കാലവര്‍ഷം  നാളെ ശക്തമായ മഴ  കാലാവസ്ഥ റിപ്പോര്‍ട്ട്  Heavy rains  tomorrow
സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ

By

Published : Jun 19, 2020, 3:35 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മൂന്ന് ദിവസം കാലവർഷം സജീവമാക്കുമെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്ട്,കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ശനിയാഴ്ച കാലവർഷം കൂടുതൽ സജീവമാക്കും.12 ജില്ലകളിലാണ് ശനിയാഴ്ച യെല്ലോ അലർട്ട്. പാലക്കാട്, വയനാട് ജില്ലകൾ ഒഴികെ മറ്റില്ലായിടത്തും ശക്തമായ മഴ തുടരും. ഇതിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ അതി ശക്തമായ മഴയ്ക്കാണ് സാധ്യത. ഞായറാഴ്ചയും മഴ തുടരും. ഞായറാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ABOUT THE AUTHOR

...view details