കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിലും നദീതീരങ്ങളിലും തീരദേശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത  ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  തിരുവനന്തപുരം  കനത്ത മഴ  യെല്ലോ അലര്‍ട്ട്  heavy rain  yellow alert  kerala news
സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

By

Published : Jul 13, 2020, 4:35 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്‌ച വരെ കനത്ത മഴയ്ക്ക്‌ സാധ്യത. ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ബുധനാഴ്‌ച ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, വ്യാഴാഴ്‌ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, വെള്ളിയാഴ്‌ച കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിലും നദീതീരങ്ങളിലും തീരദേശത്തും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ ദിവസങ്ങളില്‍ 55 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. ചൊവ്വാഴ്‌ച രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെ കേരളാതീരത്ത് 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശമുണ്ട്.

ABOUT THE AUTHOR

...view details