കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.

weather update  kerala weather update  heavy rain in kerala  ശക്തമായ മഴയ്‌ക്ക് സാധ്യത  മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

By

Published : Oct 10, 2020, 6:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട്‌ കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് രണ്ട്‌ മണി മുതൽ രാത്രി 10 വരെ മിന്നലിന് സാധ്യത കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പാലിക്കാന്‍ നിർദേശമുണ്ട്. അതേസമയം മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടര്‍ന്ന് ആന്ധ്ര, തെലങ്കാന, കർണാടക തീരങ്ങളിലും അതിശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ABOUT THE AUTHOR

...view details