കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് മഴ കുറയുന്നു; റെഡ് അലര്‍ട്ട് പിൻവലിച്ചു

അടുത്ത രണ്ടാഴ്ച പുതിയ ന്യൂനമർദ്ദങ്ങളൊന്നും രൂപപ്പെടാനുള്ള സാധ്യതയില്ലെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

സംസ്ഥാനത്ത് മഴ കുറയുന്നു  റെഡ് അലര്‍ട്ട് പിൻവലിച്ചു  റെഡ് അലര്‍ട്ട്  തിരുവനന്തപുരം  ന്യൂനമർദ്ദം  heavy rain  red alerts
സംസ്ഥാനത്ത് മഴ കുറയുന്നു; റെഡ് അലര്‍ട്ട് പിൻവലിച്ചു

By

Published : Aug 10, 2020, 11:36 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത്‌ മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിലെ ഓറഞ്ച് അലർട്ട് മാത്രമാണ് ആശങ്കയുർത്തുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിലാണ് നിലവില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിൻവലിച്ചു.

ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിൻ്റെ സ്വാധീനം കുറയുന്നതിനാലാണ് സംസ്ഥാനത്ത് മഴ കുറയുന്നത്. രണ്ടാമത്തെ ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും വടക്ക് ദിശയിലേക്ക് നീങ്ങുന്നതിനാൽ കേരളത്തിൽ ആശങ്കയില്ല.

അടുത്ത രണ്ടാഴ്ച പുതിയ ന്യൂനമർദ്ദങ്ങളൊന്നും രൂപപ്പെടാനുള്ള സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം ആശ്വാസം നൽകുന്നതാണ്. എന്നാല്‍ തീരമേഖലകളിൽ കടൽ പ്രക്ഷുബ്‌ധമായിരിക്കും. 3.8 മീറ്റർ ഉയരത്തിൽ വരെ തിരമാലക്ക് സാധ്യതയുണ്ട്. 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്ന മുന്നറിയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകി. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.

ABOUT THE AUTHOR

...view details