കേരളം

kerala

ETV Bharat / state

അതിതീവ്ര മഴ, തിരുവനന്തപുരത്ത് മലയോര-തീരദേശ യാത്രകള്‍ക്ക് വിലക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി - തിരുവനന്തപുരം

അതിതീവ്ര മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യാത്രകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വിനോദസഞ്ചാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു

Heavy rain in Thiruvananthapuram  Heavy rain  Thiruvananthapuram travel banned  Thiruvananthapuram  അതിതീവ്ര മഴ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  വിനോദസഞ്ചാരം  തിരുവനന്തപുരം  rain update
അതിതീവ്ര മഴ, തിരുവനന്തപുരത്ത് മലയോര-തീരദേശ യാത്രകള്‍ക്ക് വിലക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

By

Published : Sep 5, 2022, 4:34 PM IST

തിരുവനന്തപുരം: അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മലയോര, തീരദേശ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തിരുവനന്തപുരം ജില്ല ഭരണകൂടം. കടലോര, കായലോര, മലയോര മേഖലയിലേക്ക് അവശ്യ സര്‍വിസുകള്‍ക്ക് മാത്രമാണ് അനുമതി. വിനോദസഞ്ചാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.

ക്വാറിയിങ്, മൈനിങ്, ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു കൊണ്ട് ജില്ല കലക്‌ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിറക്കി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (സെപ്‌റ്റംബര്‍ 6) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. പൊന്‍മുടി മീന്‍മുട്ടി വെള്ളച്ചാട്ടത്തിലെത്തിയ വിനോദസഞ്ചാരികളുടെ കാര്‍ ഒലിച്ചു പോയി. നാട്ടുകാരാണ് സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ 120 സെന്‍റിമീറ്റര്‍ ഉയര്‍ത്തി.

ABOUT THE AUTHOR

...view details