തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരാന്‍ സാധ്യത. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയും കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മുറിയാതെ പെയ്‌ത്ത് മൂന്നുനാള്‍ കൂടി ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - അറബിക്കടലില്‍ ന്യൂനമര്‍ദം
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപെട്ടിരുന്നു
സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മൂന്ന് ദിവസം കൂടി മഴയ്‌ക്ക് സാധ്യത
Also Read: മഴ കനത്തു ; മൂന്നാർ മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ ഒരു ഷട്ടർ തുറന്നു
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടതാണ് കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് കാരണം. തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപെട്ടത്. അറബിക്കടലില്‍ ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദമായി മാറിയത്.