തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ മലയോരമേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശാനും സാധ്യത. അതിനാൽ ഉള്‍ക്കടല്‍ മത്സ്യബന്ധനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.