തിരുവനന്തപുരം:കനത്ത ചൂട് തുടരുന്നതിനാൽ സംസ്ഥാനത്ത് അതീവ ജാഗ്രത മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സൂര്യാഘാതത്തിന് സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പു നൽകി.
കനത്ത ചൂട്: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം
സൂര്യാഘാതത്തിന് സാധ്യത. അടുത്ത മൂന്നു ദിവസം വരെ സംസ്ഥാനത്ത് വ്യാപകമായി താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യത.
കനത്ത ചൂട്: സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം നൽകി
കാലാവസ്ഥ വകുപ്പിന്റെ കണക്കു പ്രകാരം അടുത്ത മൂന്നു ദിവസം വരെ സംസ്ഥാനത്ത് വ്യാപകമായി താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ വർധിക്കാൻ സാധ്യത ഉണ്ട്. ഈ സാഹചര്യത്തിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്നും ജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Last Updated : Apr 11, 2019, 9:42 PM IST