കേരളം

kerala

ETV Bharat / state

ബാലഭാസ്‌കർ കേസ് പുനരന്വേഷണം; ഹർജികൾ പരിഗണിക്കുന്നത് കോടതി മാറ്റി - ബാലഭാസ്കറിന്‍റെ മരണം

2018 സെപ്റ്റംബർ 25ന് പുലർച്ചെയായിരുന്നു ബാലഭാസ്ക്കറും കുടുംബവും യാത്ര ചെയ്‌തിരുന്ന കാർ അപകടത്തിൽ പെട്ടത്.

Balabhaskar case  Balabhaskar death  Balabhaskar case re-investigation  ബാലഭാസ്ക്കർ കേസ്  ബാലഭാസ്കറിന്‍റെ മരണം  ബാലഭാസ്‌കർ കേസ് പുനരന്വേഷണം.
ബാലഭാസ്‌കർ കേസ് പുനരന്വേഷണം

By

Published : May 28, 2021, 10:44 AM IST

തിരുവനന്തപുരം: ബാലഭാസ്‌കറിൻ്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അടുത്ത മാസത്തേക്ക് മാറ്റി. ബാലഭാസ്‌കറിൻ്റെ അച്ഛൻ സി.ആർ. ഉണ്ണി, കലാഭവൻ സോബി എന്നിവരാണ് ഹർജികൾ നൽകിയിരുന്നത്. ഇവർ സമർപ്പിച്ച ഹർജികൾ കഴിഞ്ഞ തവണ കോടതി ഫയലിൽ സ്വീകരിച്ചിരുന്നു. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് ബാലഭാസ്‌കറിൻ്റെ കാർ അപകടത്തിൽ പെട്ടത്.

Also Read:ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും

ബാലഭാസ്‌കറിൻ്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് കാട്ടിയാണ് രണ്ട് പേരും ഹർജി നൽകിയിരിക്കുന്നത്. സിബിഐ അന്വേഷണം തൃപ്‌തികരമല്ലെന്നാണ് ഹർജിയിലെ ആരോപണം. ഹർജികൾ അടിസ്ഥാന രഹിതമാണെന്ന് കാട്ടി സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ രണ്ട് ഹർജികളുടെയും വാദമാണ് കോടതി അടുത്ത മാസത്തേക്ക് മാറ്റിയത്.

ABOUT THE AUTHOR

...view details