തിരുവനന്തപുരം : പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടിസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് നടത്തും. വിസിമാർ നേരിട്ടോ അല്ലെങ്കിൽ ചുമതലപ്പെടുത്തിയ അഭിഭാഷകരോ ഹിയറിങ്ങിന് എത്തും. രാജ്ഭവനിൽ രാവിലെ 11 മണി മുതലാണ് നടപടികള്‍.
സർവകലാശാല വൈസ് ചാൻസലർമാരുടെ ഹിയറിങ് ഇന്ന് ; നടപടികള്‍ രാജ്ഭവനില്‍ - kannur vc
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഹിയറിങ് നടത്തും. രാജ്ഭവനിൽ രാവിലെ 11 മണി മുതലാണ് വിസിമാരുടെ ഹിയറിങ്
കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹിയറിങ്. എന്നാൽ ഹിയറിങ് കഴിഞ്ഞാലും കോടതിയിൽ വിസിമാർ നൽകിയ കേസ് കൂടി പരിഗണിച്ചാകും ഗവർണർ അന്തിമ നിലപാട് എടുക്കുക. യുജിസി മാർഗനിർദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവൻ വിസിമാരെയും പുറത്താക്കാനാണ് ഗവർണറുടെ നീക്കം.
കണ്ണൂർ വിസി ഇന്ന് ഹിയറിങ്ങിന് എത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. വിദേശത്തുള്ള എംജി വിസിയുടെ ഹിയറിങ് പിന്നീട് നടത്തും. ഗവർണറുടെ കാരണം കാണിക്കൽ നോട്ടിസിനെതിരെ വൈസ് ചാൻസലർമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും.