തിരുവനന്തപുരം: ഡോക്‌ടർമാരുടെയും നേഴ്‌സുമാരുടെയും സംഘടനകളുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചർച്ച പരാജയം. കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ. അരുണയെയും ഹെഡ് നേഴ്‌സുമാരായ ലീന, രജനി എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് സംഘടനകൾ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചർച്ചയ്ക്ക് വിളിച്ചത്. സസ്പെൻഷൻ പിൻവലിക്കണമെന്ന സംഘടനകളുടെ ആവശ്യം ആരോഗ്യമന്ത്രി അംഗീകരിച്ചില്ല.
ഡോക്‌ടർമാരുടെയും നേഴ്‌സുമാരുടെയും സംഘടനകളുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയം - ഡോക്‌ടർമാരുടെയും നെഴ്‌സുമാരുടെയും സംഘടന
ചർച്ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് ഡോക്ടർമാരുടെ സംഘടന.
ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയം
ചർച്ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു. ശനിയാഴ്ച രാവിലെ 8 മുതൽ 10 വരെ കൊവിഡ്, ഐസിയു, കാഷ്വൽറ്റി ഒഴികെയുള്ള ജോലികൾ ഡോക്ടർമാർ ബഹിഷ്കരിക്കും. 10 മണി മുതൽ 48 മണിക്കൂർ റിലേ നിരാഹാര സത്യാഗ്രഹവും നടത്തും. സൂചനാ സമരം ഫലം കണ്ടില്ലെങ്കിൽ കൂടുതൽ കടുത്ത സമരത്തിലേക്ക് നീങ്ങാനാണ് ഡോക്ടർമാരുടെ തീരുമാനം. നേഴ്‌സുമാർ ശനിയാഴ്ച കരിദിനം ആചരിക്കും.
Last Updated : Oct 3, 2020, 4:06 AM IST