തിരുവനന്തപുരം: ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ചു. ചുമതലയേറ്റെടുത്തശേഷം ആദ്യമായാണ് മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശനം നടത്തുന്നത്. മൂന്നുമണിക്കൂറോളം മന്ത്രി ആശുപത്രിയിൽ ചെലവഴിച്ചു. സൂപ്രണ്ട് ഓഫീസില്‍ ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം പിപിഇ കിറ്റ് ധരിച്ച് വാര്‍ഡുകളിലും സന്ദര്‍ശനം നടത്തി.
തിരുവനന്തപുരം മെഡിക്കൽ കോളജ് സന്ദർശിച്ച് ആരോഗ്യ മന്ത്രി - ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് വാർത്തകൾ
വാര്‍ഡുകളിലെ സന്ദര്‍ശനവേളയില്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി എല്ലാവിഭാഗം ജീവനക്കാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
കൊവിഡ് ചികിത്സ നടക്കുന്ന 28-ാം വാര്‍ഡ്, നിര്‍മ്മാണം പുരോഗമിക്കുന്ന ഏഴ്, എട്ട്, 27 എന്നീ വാര്‍ഡുകളും നോണ്‍ കൊവിഡ് വാര്‍ഡുകളായ 16,17,18,19 വാര്‍ഡുകളുമാണ് മന്ത്രി സന്ദര്‍ശിച്ചത്. പുതുതായി നിര്‍മ്മിച്ച ഫാര്‍മസി സ്റ്റോര്‍, ലിക്വിഡ് ഓക്‌സിജന്‍ പ്ലാന്‍റ് എന്നിവയുടെ പ്രവര്‍ത്തനവും മന്ത്രി വിലയിരുത്തി.
പുതിയ വാര്‍ഡുകള്‍ തുറക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ ഉണ്ടാകണമെന്നും ചികിത്സയ്ക്കാവശ്യമായ മരുന്നുകളുടെ ഒരുമാസത്തേയ്ക്ക് ആവശ്യമായ കരുതല്‍ ശേഖരം എപ്പോഴുമുണ്ടാകണമെന്നും ആശുപത്രി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി നിര്‍ദേശം നല്‍കി. വാര്‍ഡുകളിലെ സന്ദര്‍ശനവേളയില്‍ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ക്ലീനിംഗ് സ്റ്റാഫ് തുടങ്ങി എല്ലാവിഭാഗം ജീവനക്കാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.