കേരളം

kerala

ഒരു തുള്ളി പോലും പാഴാക്കുന്നില്ല, കിട്ടിയതിനേക്കാളും അധികം വാക്‌സിൻ നൽകുന്നുണ്ട്: ആരോഗ്യമന്ത്രി

By

Published : Jul 23, 2021, 4:23 PM IST

ഈ മാസം 16-ാം തീയതി മുതല്‍ 22-ാം തീയതി വരെ ആകെ 13,47,811 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ദിനം പ്രതി രണ്ടര ലക്ഷം ഡോസ് നൽകുന്നുണ്ട്. വാക്‌സിൻ എത്തുന്നത് കുറഞ്ഞ അളവിലായതിനാൽ വേണ്ടത്ര സ്ലോട്ടുകൾ നല്‍കാന്‍ കഴിയുന്നില്ലെന്നും മന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു.

Health Minister Veena George  Kerala takes more dose vaccine than received  ആരോഗ്യമന്ത്രി വീണ ജോർജ്  കേരളത്തിലെ വാക്സിനേഷൻ  കേരളത്തിലെ പ്രതിരോധ കുത്തിവയ്പ്പ്ട
ഒരു തുള്ളി പോലും പാഴാക്കുന്നില്ല, കിട്ടിയതിനേക്കാളും അധികം വാക്‌സിൻ നൽകുന്നുണ്ട്: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഒരു തുള്ളി പോലും പാഴാക്കാതെ കിട്ടിയ ഡോസിനെക്കാളും അധികം ഡോസ് വാക്‌സിനെടുക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുമെന്നും ആരോഗ്യമന്ത്രി പ്രസ്‌താവനയില്‍ വ്യക്തമാക്കി.

ദിനം പ്രതി രണ്ടര ലക്ഷം ഡോസ് നൽകുന്നു

സംസ്ഥാനത്ത് നാലര ലക്ഷം വാക്‌സിനാണ് നിലവില്‍ ശേഖരത്തിലുള്ളത്. ശരാശരി രണ്ട് മുതല്‍ രണ്ടര ലക്ഷം ഡോസ് വാക്‌സിന്‍ വരെ ദിവസവും എടുക്കുന്നുണ്ട്. അതുകാണ്ട് തന്നെ നാലര ലക്ഷം ഡോസ് വാക്‌സിന്‍ ജൂലൈ 23,24 ദിവസങ്ങളിൽ വിതരണം ചെയ്യും. സംസ്ഥാനത്ത് അടുത്തകാലത്തായി കൂടുതല്‍ വാക്‌സിന്‍ വന്നത് ഈ മാസം 15, 16, 17 തീയതികളിലാണ്. ഈ മൂന്ന് ദിവസങ്ങളിലായി 3,14,640, 3,30,500, 5,54,390 എന്നിങ്ങനെ ആകെ 11,99,530 ഡോസ് വാക്‌സിനുകളാണ് എത്തിയത്.

എന്നാല്‍ 16-ാം തീയതി മുതല്‍ 22-ാം തീയതി വരെ ആകെ 13,47,811 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഈ ആഴ്ചയിലാണ് ഏറ്റവും അധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച 3.55 ലക്ഷം പേര്‍ക്കും ചൊവ്വാഴ്ച 2.7 ലക്ഷം പേര്‍ക്കും വ്യാഴാഴ്ച 2.8 ലക്ഷം പേര്‍ക്കും വാക്സിന്‍ നല്‍കിയിട്ടുണ്ട്. നിലവിലുള്ള സ്റ്റോക്ക് മാറ്റി നിര്‍ത്തിയാല്‍ പോലും ആര്‍ക്കും മനസിലാക്കാനാകും കേരളം എത്ര കാര്യക്ഷമമായാണ് വാക്സിന്‍ നല്‍കുന്നതെന്നും വീണ ജോർജ് പറഞ്ഞു.

വാക്‌സിൽ എത്തുന്നത് കുറഞ്ഞ അളവിൽ

വാക്‌സിന്‍ സംസ്ഥാനത്തെത്തിയാല്‍ അതെത്രയും വേഗം താഴെത്തട്ടിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാന്‍ വിപുലമായ സംവിധാനമാണൊരുക്കിയിട്ടുള്ളത്. എന്നാൽ കുറഞ്ഞ അളവില്‍ വാക്സിന്‍ എത്തുന്നതിനാല്‍ വേണ്ടത്ര സ്ലോട്ടുകൾ നല്‍കാന്‍ കഴിയുന്നില്ല. കിട്ടുന്ന വാക്സിനാകട്ടെ പരമാവധി രണ്ട് ദിവസത്തിനകം തീരുകയും ചെയ്യും. അതിനാലാണ് സംസ്ഥാനം കൂടുതല്‍ വാക്സിന്‍ ഒരുമിച്ച് ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുതെന്നും മന്ത്രി അറിയിച്ചു.

Also read:രാജ്യത്ത്‌ പ്രതിദിന കൊവിഡ്‌ രോഗികളുടെ എണ്ണത്തിൽ കുറവ്‌; മരണസംഖ്യ 483

ABOUT THE AUTHOR

...view details