കേരളം

kerala

By

Published : Feb 28, 2022, 6:18 PM IST

ETV Bharat / state

ആരോഗ്യമന്ത്രിയുടെ ഇടപെടൽ; സഫിയ ബീവിയുടെ മകന് ഇനി ഭക്ഷണവും മരുന്നും സൗജന്യം

കൂട്ടിരിപ്പുകാരാണ് റേഷൻ കാർഡ് പോലുമില്ലാതെ മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന സഫിയ ബീവിയുടെ കാര്യം മന്ത്രിയെ അറിയിക്കുന്നത്.

health minister veena george intervention  safia beevi son gets free medicine and food veena george  ആരോഗ്യമന്ത്രിയുടെ ഇടപെടലിൽ സൗജന്യ ചികിത്സ  സഫിയ ബീവി മകന് സൗജന്യ ഭക്ഷണവും മരുന്നും വീണ ജോർജ്  തിരുവനന്തപുരം മെഡിക്കല്‍ കോളജ് വീണ ജോർജ് സന്ദർശനം
ആരോഗ്യമന്ത്രിയുടെ ഇടപെടൽ; സഫിയ ബീവിയുടെ മകന് ഇനി ഭക്ഷണവും മരുന്നും സൗജന്യം

തിരുവനന്തപുരം: ചിറയിന്‍കീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകന് റേഷന്‍ കാര്‍ഡില്ലാത്തതിന്‍റെ പേരില്‍ ഇനി സൗജന്യ ചികിത്സ മുടങ്ങില്ല. ആരോഗ്യ മന്ത്രി വീണ ജോർജ് നേരിട്ടിടപെട്ട് സഫിയ ബീവിയുടെ മകന് സൗജന്യ ഭക്ഷണവും ചികിത്സയും ഉറപ്പാക്കി. സ്‌ട്രോക്ക് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലുള്ള മകന്‍ നവാസിന് സൗജന്യ ചികിത്സ നല്‍കാന്‍ മന്ത്രി ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

കരൾ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയുടെ പരിശീലന പരിപാടിയിൽ അഭിസംബോധന ചെയ്യാനാണ് മന്ത്രി മെഡിക്കൽ കോളജിൽ എത്തിയത്. പരിപാടി കഴിഞ്ഞ് പോകാനായി വന്നപ്പോഴാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഒന്നാം നിലയിലെ എംഐസിയുവിന്‍റെ മുമ്പിൽ രോഗികളെ കണ്ടത്. അവരുമായി സംസാരിക്കുമ്പോൾ മറ്റ് കൂട്ടിരിപ്പുകാരാണ് റേഷൻ കാർഡ് പോലുമില്ലാതെ മരുന്നിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന സഫിയ ബീവിയുടെ കാര്യം മന്ത്രിയെ അറിയിക്കുന്നത്.

ഉടന്‍ തന്നെ മന്ത്രി സഫിയ ബീവിയോടും ചെറുമകനോടും സംസാരിച്ച് ആശ്വസിപ്പിക്കുകയും ഇവര്‍ക്ക് സൗജന്യമായി ഭക്ഷണവും മരുന്നും നല്‍കാന്‍ സൂപ്രണ്ടിനോട് നിര്‍ദേശിക്കുകയും ചെയ്‌തു. ഇതേസ്ഥലത്ത് രോഗികളുടെ കൂട്ടിരിപ്പുകാര്‍ നിലത്തിരിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആവശ്യമായ കസേരകളൊരുക്കാനും മന്ത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.

Also Read: നടപ്പാത കൈയേറി കൊടിതോരണം: "ഇതാണോ കേരളം അഭിമാനിക്കുന്ന നിയമ വ്യവസ്ഥിതി" - ഹൈക്കോടതി

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details