തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം ഏതാനും ദിവസത്തിനുള്ളിൽ ഇരട്ടിയാകാനിടയുള്ള സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാകില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിയമസഭയിൽ. പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല, മൂന്നാംതരംഗ സാധ്യത തള്ളാതെ വീണ ജോർജ്
കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാരിനാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകില്ലെന്ന് ആരോഗ്യ മന്ത്രി
ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണം. നിയന്ത്രണങ്ങൾ മറികടന്നാൽ തടയേണ്ടത് പൊലീസിൻ്റെ ഉത്തരവാദിത്തമാണ്. മൂന്നാം തരംഗം ഉണ്ടായാൽ ഗുരുതര സ്ഥിതി വിശേഷം ഉണ്ടാകും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണഘടന ബാധ്യത സർക്കാരിനുണ്ട്. അതിനാൽ ഒറ്റയടിക്ക് ഇളവ് നൽകാനാകില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഒരു മാസത്തിനുള്ളിൽ എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.