കേരളം

kerala

ETV Bharat / state

വേനല്‍ കടുത്തു; 'ജ്യൂസ് കടകളില്‍ പരിശോധന നടത്തും': ആരോഗ്യ മന്ത്രി - kerala news updates

വേനല്‍ക്കാലത്തിന് മുന്നോടിയായി സംസ്ഥാനത്തെ ജ്യൂസ് കടകളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. സ്റ്റേറ്റ് ടാക്‌സ് ഫോഴ്‌സിന്‍റെയും പരിശോധനയുണ്ടാകും. ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമ്മിഷണർമാരുടെ നേതൃത്വത്തിലാകും പരിശോധന.

health minister said juice shops will be inspected  juice shops will be inspected  വേനല്‍ കടുത്തു  ആരോഗ്യ മന്ത്രി  ജ്യൂസ് കടകളില്‍ പരിശോധന ശക്തമാക്കും  ജ്യൂസ് കടകളില്‍ പരിശോധന നടത്തും  ആരോഗ്യ മന്ത്രി വീണ ജോര്‍ജ്  സ്റ്റേറ്റ് ടാക്‌സ് ഫോഴ്‌സ്  ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമ്മിഷണർ  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest new in kerala
ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

By

Published : Mar 3, 2023, 8:35 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. വേനൽ കാലത്തിന്‍റെ വരവിന് മുന്നോടിയായാണ് പരിശോധന നടത്തുന്നതെന്ന് മന്ത്രി പ്രസ്‌താവനയിലൂടെ അറിയിച്ചു. ജില്ലകളിലെ ഭക്ഷ്യ സുരക്ഷ അസിസ്റ്റന്‍റ് കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന.

കൂടാതെ ജ്യൂസ്‌ കടകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനായി സ്റ്റേറ്റ് ടാക്‌സ് ഫോഴ്‌സും പരിശോധന നടത്തും. ചെറുകിട ജ്യൂസ്‌ കടകളിലും പരിശോധന നടത്താനാണ് നിർദേശം. ഹോട്ടലുകളും റെസ്റ്റോറന്‍റുകള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തും. പരിശോധനയ്ക്കായി ഭക്ഷ്യ പരിശോധന ലാബുകളുടെയും മൊബൈൽ ലാബുകളുടെയും സേവനം ലഭ്യമാക്കും.

ജ്യൂസ്‌ കടകളിൽ ശുദ്ധ ജലം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും മന്ത്രി പ്രസ്‌താവനയില്‍ പറഞ്ഞു. ജ്യൂസിനായി ഉപയോഗിക്കുന്ന ഐസ് പലപ്പോഴും അപകടങ്ങള്‍ സൃഷ്‌ടിക്കുന്നുണ്ട്. അതുകൊണ്ട് ശുദ്ധ ജലത്തിൽ നിന്നല്ലാതെ ഉണ്ടാക്കുന്ന ഐസ് ഉപയോഗിക്കാൻ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

മലിന ജലത്തിൽ നിന്നുമുള്ള ഐസ് ഉപയോഗിക്കുന്നത് പലയിടത്തും വിവിധ തരത്തിലുള്ള രോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. വേനൽ ചൂടിൽ ആഹാര സാധനങ്ങൾ പെട്ടെന്ന് കേട് വരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഭക്ഷ്യ വസ്‌തുക്കൾ കേട് വരാതിരിക്കാന്‍ കട ഉടമകളും ജീവനക്കാരും ശ്രദ്ധിക്കണം.

ഭക്ഷണ സാധനങ്ങൾ എല്ലായ്‌പ്പോഴും അടച്ച് തന്നെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണ പാഴ്‌സലുകളിൽ തീയതി നിർബന്ധമായും പതിപ്പിച്ചിരിക്കണം. ഇത്തരത്തിൽ പാഴ്‌സലായി വാങ്ങുന്ന ഭക്ഷണം നിശ്ചിത സമയത്തിന് ശേഷം കഴിക്കാൻ പാടില്ലെന്നും മന്ത്രി പ്രസ്‌താവനയില്‍ വ്യക്തമാക്കി.

വരാൻ പോകുന്നത് വേനൽ കാലമാണ്. ദാഹം തോന്നിയില്ലെങ്കിലും നിർജലീകരണം ഉണ്ടാകാതിരിക്കാൻ വെള്ളം ധാരാളം കുടിക്കേണ്ടതുണ്ട്. ശുദ്ധമായ വെള്ളമാണ് കുടിക്കുന്നതെന്ന് ഉറപ്പ് വരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

യാത്ര ചെയ്യുന്നുണ്ടെങ്കിൽ ഒപ്പം കുടി വെള്ളവും കരുതണം. പാതയോരങ്ങളിൽ നിന്നും കടകളിൽ നിന്നും ജ്യൂസ്‌ കുടിക്കുന്നവർ ജ്യൂസിൽ ഉപയോഗിച്ചിരിക്കുന്ന ഐസ് ശുദ്ധ ജലത്തിൽ നിന്നും ഉണ്ടാക്കുന്നതാണെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനമൊട്ടാകെയുള്ള കടകളില്‍ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

അലക്ഷ്യമായി ഭക്ഷ്യ വസ്‌തുക്കൾ സൂക്ഷിക്കുന്നവർക്ക് എതിരെ കർശനമായി നടപടി സ്വീകരിക്കും. പരിശോധനകൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇത് ഭാവിയിലും തുടരുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് കൂട്ടിച്ചേര്‍ത്തു.

വേനല്‍ക്കാലവും കുടിനീരും:മനുഷ്യന്‍ അടക്കമുള്ള മുഴുവന്‍ ജീവജാലങ്ങളുടെ ശരീരം ഏറ്റവും കൂടുതല്‍ വെള്ളം ആവശ്യപ്പെടുന്ന സമയമാണ് വേനല്‍ കാലം. ഇക്കാലത്ത് വെള്ളം കുടിക്കുന്നതിന്‍റെ അളവ് കുറഞ്ഞാല്‍ അത് വിവിധ തരത്തില്‍ ശരീരത്തെ ബാധിക്കും. വേനല്‍ക്കാലത്ത് ശരീരത്തിലെ വെള്ളത്തിന്‍റെ അഭാവം മൂലം പെട്ടെന്നുണ്ടാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം.

ശരീരത്തില്‍ നിന്ന് വിയര്‍പ്പിലൂടെ ധാരാളം വെള്ളം നഷ്‌ടപ്പെടുന്ന സമയം കൂടിയാണ് വേനല്‍ കാലം. അത്തരത്തില്‍ ശരീരത്തിലെ വെള്ളത്തിന്‍റെ അംശം കുറയുകയും ശാരീരിക പ്രക്രിയകള്‍ക്ക് വെള്ളം ഇല്ലാതെ വരികയും അതുമൂലം ക്ഷീണവും മറ്റ് പ്രയാസങ്ങളും നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് നിര്‍ജലീകരണം.

തുടര്‍ച്ചയായി ഒരാളുടെ ശരീരത്തില്‍ നിര്‍ജലീകരണം സംഭവിച്ചാല്‍ അത് മറ്റ് വലിയ രോഗങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് തന്നെ വേനല്‍ കാലത്തെ അതിജീവിക്കുന്നതിനായി വിവിധ തരത്തില്‍ പാനീയങ്ങള്‍ ജീവിതത്തിന്‍റെ ഭാഗമാക്കേണ്ടതുണ്ട്.

ABOUT THE AUTHOR

...view details