തിരുവനന്തപുരം:കൊവിഡ് മരണങ്ങൾ ഒളിച്ചു വയ്‌ക്കേണ്ട ആവശ്യമില്ലെന്നും അർഹരായ എല്ലാവർക്കും നഷ്‌ടപരിഹാരം നൽകുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്.
കൊവിഡ് മരണങ്ങൾ ഒളിച്ചു വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി - കോവിഡ് മരണസംഖ്യ സർക്കാർ മറച്ചുവെച്ചെന്ന പ്രതിപക്ഷ ആരോപണത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ്
അർഹതയുള്ള എല്ലാവർക്കും ആനുകൂല്യം നൽകും. ഇക്കാര്യത്തിൽ സർക്കാരിനുള്ളത് പൊതുനിലപാടാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് മരണങ്ങൾ ഒളിച്ചു വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി
READ MORE: കൊവിഡ് മരണസംഖ്യയിൽ കള്ളക്കളി; നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ വാക്കൗട്ട്
കൊവിഡ് മരണത്തിൻ്റെ പട്ടികയിൽ ഉൾപ്പെടാതെ പോയവർക്ക് ഓൺലൈനായി അപേക്ഷിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. മരണം വിട്ട് പോയിട്ടുണ്ടോ എന്ന് പരിശോധിച്ചത് ആരോഗ്യവകുപ്പാണ്. അങ്ങനെ കണ്ടെത്തിയതാണ് 7000 മരണങ്ങൾ. അർഹതയുള്ള എല്ലാവർക്കും ആനുകൂല്യം നൽകും. ഇക്കാര്യത്തിൽ സർക്കാരിനുള്ളത് പൊതുനിലപാടാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.