തിരുവനന്തപുരം:കൊവിഡിനെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സർക്കാർ നിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. എങ്കിൽ മാത്രമെ രോഗ പകർച്ചയുടെ നിരക്ക് കുറയ്ക്കാനാകുവെന്നും മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കൃത്യമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
കൊവിഡിനെതിരെ ജാഗ്രത തുടരണം: മന്ത്രി കെ.കെ ശൈലജ
വിദേശത്ത് നിന്ന് ആളുകൾ വരുമ്പോൾ രോഗികളുടെ എണ്ണം വർധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും സമ്പർക്കത്തിലൂടെയുള്ള രോഗ പകർച്ച 10 മുതൽ 12 ശതമാനം വരെ മാത്രമാണെന്നും നിർദേശങ്ങൾ പാലിച്ചാൽ സമ്പർക്കത്തിലുടെയുള്ള വ്യാപനം തടയാനാകുമെന്നും കെ.കെ ശൈലജ പറഞ്ഞു.

പുറത്ത് നിന്ന് വരുന്നവരിൽ നിന്ന് രോഗം പകരാതിരിക്കുക മരണങ്ങൾ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സർക്കാരിനുള്ളത്. ഹോം ക്വാറന്‍റൈനിൽ വീട്ടിൽ സൗകര്യം ഇല്ലാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈന് സൗകര്യം ഒരുക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.