തിരുവനന്തപുരം: മൂന്ന് ലക്ഷത്തിൽ താഴെ വരുമാനമുള്ള എല്ലാവർക്കും കാരുണ്യ സുരക്ഷ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ. നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ള ആർക്കെങ്കിലും പദ്ധതിയുടെ ആനുകൂല്യം ലഭിച്ചില്ലെന്ന് പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാരുണ്യ സുരക്ഷ പദ്ധതി; മൂന്ന് ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്ക് ആനുകൂല്യം
സംസ്ഥാനത്ത് സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് പാലിയേറ്റീവ് ഗ്രിഡ് ഉണ്ടാക്കുന്നതിനുള്ള രൂപരേഖ തയാറായതായും ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ
ഷൈലജ
സംസ്ഥാനത്ത് സാന്ത്വന പരിചരണ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് പാലിയേറ്റീവ് ഗ്രിഡ് ഉണ്ടാക്കുന്നതിനുള്ള രൂപരേഖ തയാറായതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്‍റെ പാലിയേറ്റീവ് കെയർ നയം ഉടൻ നിയമസഭയുടെ പരിഗണനക്ക് വെക്കും. ഇതിന്‍റെ കരട് രേഖ തയാറായിക്കഴിഞ്ഞുവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
Last Updated : Oct 28, 2019, 1:27 PM IST