ജീവനക്കാരുടെ സസ്‌പെന്‍ഷന്‍; ആരോഗ്യമന്ത്രി ചര്‍ച്ച നടത്തും - ഡോക്ടർമാര്‍ പ്രതിഷേധത്തില്‍
രാത്രി എട്ട് മണിക്കാണ് ചര്‍ച്ച നടക്കുക.
തിരുവനന്തപുരം: കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്‌തതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ ഡോക്‌ടര്‍മാരുടെയും നേഴ്‌സുമാരുടെയും സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും. രാത്രി എട്ട് മണിക്കാണ് ചര്‍ച്ച. സസ്പെൻഷനെതിരെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘടനകൾ പ്രതിഷേധം അറിയിച്ചിരുന്നു. നോഡൽ ഓഫീസർ ഡോ. അരുണയുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ ശനിയാഴ്‌ച മുതല്‍ സമരം ആരംഭിക്കാനിരിക്കെയാണ് ചർച്ച നടത്താന്‍ തീരുമാനിച്ചത്.