കേരളം

kerala

ETV Bharat / state

ലോക്ക്‌ഡൗണിനോട് സഹകരിക്കണമെന്ന് ആഹ്വാനം ചെയ്ത് ആരോഗ്യ മന്ത്രി - കൊവിഡ്

മെയ് എട്ട് മുതൽ 16 വരെ സംസ്ഥാനത്തുടനീളം സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്

lockdown  ലോക്ക്‌ഡൗൺ  സംസ്ഥാനത്ത് ലോക്ക്‌ഡൗൺ  lockdown in kerala  തിരുവനന്തപുരം  thiruvananthapuram  trivandrum  ആരോഗ്യ മന്ത്രി  health minister  kk shailaja  കെകെ ശൈലജ  covid  covid19  കൊവിഡ്  കൊവിഡ്19
Health Minister calls for co-operation with lockdown

By

Published : May 6, 2021, 1:45 PM IST

തിരുവനന്തപുരം: ജനങ്ങൾ എല്ലാവരും ലോക്ക്‌ഡൗണിനോട് സഹകരിക്കണമെന്ന് ആഹ്വാനം ചെയ്ത് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സമ്പൂർണ ലോക്ക്‌ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കുവാൻ കഴിയുകയുള്ളു. ലോക്ക്‌ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്‌ച കൊണ്ട് കേസുകളുടെ എണ്ണം കുറയ്‌ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആരോഗ്യ മന്ത്രി അറിയിച്ചു.

കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ മെയ് എട്ട് മുതൽ 16 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ തുടരുന്ന ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഫലം കാണാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തുടനീളം ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേതുടർന്ന് പൊതുഗതാഗതം നിർത്തി വയ്‌ക്കാനും അവശ്യ സേവനങ്ങൾ ഒഴികെയുള്ള സ്ഥാപനങ്ങളും മറ്റും അടച്ചിടാനുമാണ് സർക്കാർ ഉത്തരവ്.

കൂടുതൽ വായനയ്‌ക്ക്:കേരളത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗൺ

ABOUT THE AUTHOR

...view details