തിരുവനന്തപുരം:കേന്ദ്ര സർക്കാർ അനുമതി ലഭിച്ചാൽ മാത്രമെ കൊവിഡ് വാക്സിൻ വിതരണത്തിനുള്ള കേന്ദ്രങ്ങൾ വർധിപ്പിക്കാൻ കഴിയുവെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ നിയമസഭയിൽ. നിലവിലെ വാക്സിൻ വിതരണ കേന്ദ്രങ്ങളും കൂടുതൽ ഡോസ് വാക്സിനും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതി ലഭിക്കുന്നത് വരെ നിശ്ചയിച്ച 133 കേന്ദ്രങ്ങൾ വഴി നിശ്ചിത എണ്ണം വാക്സിനുകൾ മാത്രമെ വിതരണം ചെയ്യാൻ സാധിക്കൂവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വാക്സിൻ വിതരണ കേന്ദ്രങ്ങൾ വർധിപ്പിക്കല്‍; കേന്ദ്ര അനുമതി ആവശ്യമെന്ന് ആരോഗ്യ മന്ത്രി - health minister
കേന്ദ്രത്തിന്‍റെ അനുമതി ലഭിക്കുന്നത് വരെ നിശ്ചയിച്ച 133 കേന്ദ്രങ്ങൾ വഴി നിശ്ചിത എണ്ണം വാക്സിനുകൾ മാത്രമെ വിതരണം ചെയ്യാൻ സാധിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
വാക്സിൻ വിതരണത്തിനുള്ള കേന്ദ്രങ്ങൾ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി വേണമെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ബ്രിട്ടണിൽ നിന്ന് വന്ന ഒമ്പത് പേരിൽ മാത്രമാണ് ഇതുവരെ ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് സ്ഥിരീകരിച്ചത്. വൈറസിനെതിരെ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നതെന്നും മറ്റ് സംസ്ഥാനങ്ങളെക്കാൾ സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് കുറവാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Last Updated : Jan 20, 2021, 11:50 AM IST