കേരളം

kerala

ETV Bharat / state

സ്കൂളുകള്‍ തുറക്കാം, രാത്രി കര്‍ഫ്യു വേണ്ട; സര്‍ക്കാരിന് വിദഗ്ധ നിര്‍ദേശം - കൊവിഡ് അവലോകന യോഗം

ഒന്നാം തരംഗം ചെറുക്കുന്നതില്‍ മുന്നിട്ടുനിന്ന കേരളത്തിന് രണ്ടാം വ്യാപനത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും രോഗ തീവ്രതയും മരണ നിരക്കും കുറയ്ക്കുന്നതില്‍ കേരളം വിജയിച്ചുവെന്നും കൊവിഡ് അവലോകന യോഗത്തിൽ വിദഗ്‌ധർ അഭിപ്രായപ്പെട്ടു.

covid review meeting  kerala covid  health experts  covid spread  vaccine  കൊവിഡ് വ്യാപനം  കേരളത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ  ആരോഗ്യ വിദഗ്‌ധർ  കൊവിഡ് അവലോകന യോഗം  കേരള കൊവിഡ്
കൊവിഡ് വ്യാപനം; കേരളത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ

By

Published : Sep 2, 2021, 9:26 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത്കൊവിഡ് വ്യാപനം കൂടി നില്‍ക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് അന്താരാഷ്‌ട്ര വിദഗ്‌ധർ. ഞായറാഴ്ചത്തെ ലോക്‌ഡൗണും രാത്രി കര്‍ഫ്യുവും ഒഴിവാക്കി സ്‌കൂളുകള്‍ തുറക്കാമെന്നും അന്താരാഷ്‌ട്ര വിദഗ്‌ധർ അറിയിച്ചു. കൊവിഡ് അവലോകന യോഗത്തിലാണ് അന്താരാഷ്‌ട്ര വിദഗ്‌ധർ നിര്‍ദേശം മുന്നോട്ട് വച്ചത്.

ഒന്നാം തരംഗം ചെറുക്കുന്നതില്‍ മുന്നിട്ടുനിന്ന കേരളത്തിന് രണ്ടാം വ്യാപനത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും രോഗ തീവ്രതയും മരണ നിരക്കും കുറയ്ക്കുന്നതില്‍ കേരളം വിജയിച്ചുവെന്നും യോഗത്തിൽ വിദഗ്‌ധർ അഭിപ്രായപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്‌ധരും സംസ്ഥാനത്ത മെഡിക്കല്‍ കോളജ് മേധാവികളും പങ്കെടുത്ത യോഗം മൂന്നു മണിക്കൂറിലേറെ നീണ്ടു. ആദ്യമായാണ് കൊവിഡിനെ കുറിച്ച് സമഗ്രമായ യോഗം നടക്കുന്നത്.

ഇപ്പോഴത്തെ രോഗ വ്യാപനം രണ്ടു മാസം തുടരും. തുടര്‍ന്ന് പനിക്ക് സമാനമായി വൈറസ് ഏതാനും വര്‍ഷങ്ങള്‍ കൂടിയുണ്ടാകും. കൊവിഡിനൊപ്പം ജീവിതമെന്ന ശൈലി സ്വീകരിക്കേണ്ടി വരുമെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു.

Also Read: തിരുവനന്തപുരത്ത് തോക്കുമായി അഞ്ച് കശ്‌മീർ സ്വദേശികൾ അറസ്റ്റിൽ

പുതുതായി ഉണ്ടായ വകഭേദങ്ങള്‍ കൊവിഡ് വാക്‌സിനെ അതിജീവിക്കുന്നതാണ്. എന്നാല്‍ വാക്‌സിന്‍ എടുക്കുന്നത് രോഗ തീവ്രതയും മരണ നിരക്കും കുറയ്ക്കും. അഞ്ചിനും പതിനഞ്ചിനും ഇടയിലുള്ള കുട്ടികളില്‍ രോഗവ്യാപന സാധ്യത കുറവാണെന്നും മുതിര്‍ന്നവരിലെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ കേരളം സുരക്ഷിതമാകുമെന്നും വിദഗ്‌ധര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details