മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തള്ളി ആരോഗ്യവകുപ്പ്; ആന്‍റിജൻ പരിശോധന തന്നെ ഫലപ്രദം - ആരോഗ്യവകുപ്പ്
പ്രതിദിനം ഒരു ലക്ഷം പരിശോധന നടത്തുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല .
തിരുവനന്തപുരം:സംസ്ഥാനത്ത് ആർടിപിസിആർ പരിശോധന കൂട്ടണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം തള്ളി ആരോഗ്യവകുപ്പ്. ആന്‍റിജൻ പരിശോധനയാണ് ഫലപ്രദം എന്നും ആർടിപിസിആർ പരിശോധന സംസ്ഥാനത്തിന് അധികഭാരം ആണെന്നും ആരോഗ്യവകുപ്പിന്‍റെ അവലോകന റിപ്പോർട്ട്. നാല് ജില്ലകളിൽ കൊവിഡ് വ്യാപനം കൂടിയെന്നും ആരോഗ്യവകുപ്പ് പറയുന്നു. പ്രതിദിനം ഒരു ലക്ഷം പരിശോധന നടത്തുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ഇന്നലെ 35579 പരിശോധനകളുടെ ഫലം മാത്രമാണ് വന്നത്. ആന്‍റിജൻ പരിശോധന ചെയ്യുന്ന സംസ്ഥാനത്തിന്‍റെ നടപടി ശാസ്ത്രീയമാണെന്നും ആരോഗ്യവകുപ്പിന്‍റെ അവലോകന റിപ്പോർട്ടിൽ പറയുന്നു.