കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് മങ്കിപോക്‌സും പകര്‍ച്ചവ്യാധികളും; ഉന്നതതല യോഗം ചേര്‍ന്ന് ആരോഗ്യ വകുപ്പ് - സംസ്ഥാനത്ത് മങ്കിപോക്‌സും പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ആരോഗ്യ വകുപ്പ്

പനി വന്നാല്‍ സ്വയം ചികിത്സിക്കാതെ കൃത്യമായ പരിശോധന നടത്തി ഏതു തരം പനിയാണെന്ന് കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

Health department of kerala conducted official Meeting due to monkeypox and other epidemics  Meeting conducted by Health department of kerala  monkeypox and other epidemics in Kerala  health minister gave advices on behalf of monkeypox and other epidemics  സംസ്ഥാനത്ത് മങ്കിപോക്‌സും പകര്‍ച്ചവ്യാധികളും  സംസ്ഥാനത്ത് മങ്കിപോക്‌സും പകര്‍ച്ചവ്യാധികളും റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ആരോഗ്യ വകുപ്പ്  ആരോഗ്യ വകുപ്പിന്‍റെ ഉന്നതതല യോഗം
സംസ്ഥാനത്ത് മങ്കിപോക്‌സും പകര്‍ച്ചവ്യാധികളും; ഉന്നതതല യോഗം ചേര്‍ന്ന് ആരോഗ്യ വകുപ്പ്

By

Published : Jul 22, 2022, 3:57 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിക്കുകയും പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ ഉന്നതലയോഗം ചേര്‍ന്ന് ആരോഗ്യവകുപ്പ്. ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. മങ്കിപോക്‌സില്‍ അനാവശ്യ ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് യോഗത്തില്‍ അറിയിച്ചു.

എല്ലാവര്‍ക്കും ഈ രോഗത്തെ പറ്റി അവബോധം ഉണ്ടായിരിക്കണം. പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ടുകളില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ച് സര്‍വയലന്‍സ് ശക്തമാക്കി.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി, ഡെങ്കിപ്പനി എന്നീ രോഗങ്ങളെ കുറിച്ച് ശ്രദ്ധിക്കണം. പനി വന്നാല്‍ പാരസെറ്റമോള്‍ കഴിച്ച് വീട്ടിലിരിക്കുന്ന സ്ഥിതി ഉണ്ടാകരുത്.

സ്വയം ചികിത്സ പാടില്ല. പനി വന്നാല്‍ ഏത് പനിയാണെന്ന് ഉറപ്പ് വരുത്തണം. ചെള്ളു പനിക്കെതിരെയും ജാഗ്രത വേണം. രോഗലക്ഷണങ്ങള്‍ കണ്ടാലുടനെ പരിശോധന നടത്തണം.

പകര്‍ച്ചവ്യാധി അവബോധം സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലകള്‍ നടത്തണമെന്നും, സ്വകാര്യ ആശുപത്രികള്‍ പകര്‍ച്ച വ്യാധികള്‍ ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശം നല്‍കി. കൊവിഡ് കേസുകള്‍ കൂടുതലുള്ള ജില്ലകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ജില്ലകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ഊര്‍ജിതമാക്കണം. മണ്ണുമായോ, മലിന ജലവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ നിര്‍ബന്ധമായി കഴിക്കണമെന്നും ഉന്നതതല യോഗം നിര്‍ദേശിച്ചു.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്‌ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്‌ടര്‍ ഡോ. പി.പി പ്രീത, അഡീഷണല്‍ ഡയറക്‌ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍മാര്‍, ജില്ല കലക്‌ടര്‍മാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, ജില്ല സര്‍വയലന്‍സ് ഓഫിസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Also Read സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്, രോഗം യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക്

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details