കേരളം

kerala

ETV Bharat / state

കോളജുകൾ തുറക്കുന്നു, ശ്രദ്ധിക്കേണ്ടതെന്തെല്ലാം ; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഏവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

health department issued guidelines for college students  health department issued guidelines for students when opening college  health department  health department guidelines  health department guidelines for students  health department guidelines for college students  college  college opening  കോളജുകൾ തുറക്കുന്നു  കോളേജുകൾ തുറക്കുന്നു  കോളജുകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട മര്‍ഗനിര്‍ദേശങ്ങൾ  കോളേജുകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട മര്‍ഗനിര്‍ദേശങ്ങൾ  മര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്  മര്‍ഗനിര്‍ദേശങ്ങൾ  കോളജ് വിദ്യാർഥികൾക്കുള്ള മാർഗനിർദേശങ്ങൾ  കോളേജ് വിദ്യാർഥികൾക്കുള്ള മാർഗനിർദേശങ്ങൾ  കോളേജ് വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശങ്ങൾ  വിദ്യാർത്ഥികൾക്കുള്ള മാർഗനിർദേശങ്ങൾ  ആരോഗ്യ വകുപ്പ്  വീണ ജോര്‍ജ്  വീണാ ജോര്‍ജ്  COLLEGE OPENING  COLLEGE REOPEN  mask for college students
health department issued guidelines for students when opening college

By

Published : Oct 3, 2021, 5:23 PM IST

തിരുവനന്തപുരം :ഒക്ടോബര്‍ നാല് മുതല്‍ സംസ്ഥാനത്തെ കോളജുകളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്.

ALSO READ:സൗകര്യങ്ങള്‍ ഉറപ്പാക്കാനാകാത്ത ഇടങ്ങളിലെ കുട്ടികളെ തൊട്ടടുത്ത സ്‌കൂളുകളില്‍ പ്രവേശിപ്പിക്കും

1. എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. കൊവിഡ് ഡെല്‍റ്റ വകഭേദം നിലനില്‍ക്കുന്നതിനാല്‍ ഡബിള്‍ മാസ്‌ക് അല്ലെങ്കില്‍ എന്‍95 മാസ്‌കാണ് ഏറെ ഫലപ്രദം. വായും മൂക്കും മൂടത്തക്കവിധം മാസ്‌ക് ധരിക്കുക.

2. യാത്രക്കിടയിലും ക്യാമ്പസുകളിലും മാസ്‌ക് താഴ്‌ത്തി സംസാരിക്കരുത്. ആരെങ്കിലും താഴ്ത്തുന്നെങ്കില്‍ മാസ്‌ക് വച്ച് സംസാരിക്കാന്‍ അഭ്യര്‍ഥിക്കുക.

3. എല്ലാവരും ശാരീരിക അകലം പാലിക്കേണ്ടതാണ്. കൂട്ടം കൂടി നില്‍ക്കരുത്.

4. കൈകള്‍ കൊണ്ട് മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളില്‍ സ്‌പര്‍ശിക്കരുത്.

5. അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ജനലുകളും വാതിലുകളും തുറന്നിടേണ്ടതാണ്.

6. യാതൊരു കാരണവശാലും പേന, പെന്‍സില്‍, പുസ്‌തകങ്ങള്‍, മറ്റ് വസ്‌തുക്കള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ഥങ്ങള്‍ എന്നിവ പരസ്‌പരം കൈമാറാന്‍ പാടില്ല.

7. ഇടയ്ക്കിടെ സോപ്പും വെളളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.

8. പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ സമ്പര്‍ക്കത്തിലുള്ളതോ ആയ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ ഒരു കാരണവശാലും കോളജില്‍ പോകരുത്.

9. കൊവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ക്വാറന്‍റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.

10. ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം രണ്ട് മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ഥികള്‍ വീതം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.

11. കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാന്‍ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.

12. ഉപയോഗശേഷം മാസ്‌കുകള്‍, കൈയുറകള്‍, ഭക്ഷണപദാര്‍ഥങ്ങള്‍, മറ്റ് വസ്‌തുക്കള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയാന്‍ പാടില്ല.

13. ടോയ്‌ലറ്റുകൾ ഉപയോഗിച്ചതിനുശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.

14. ആഹാരം കഴിച്ച ശേഷം പുതിയ മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലത്.

15. വീട്ടിലെത്തിയ ഉടന്‍ മാസ്‌കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി, കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.

16. അധ്യാപകര്‍ക്കോ, വിദ്യാര്‍ഥികള്‍ക്കോ, രക്ഷിതാക്കള്‍ക്കോ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്.

എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അഭ്യര്‍ഥിച്ചു. കൊവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും നാം പൂര്‍ണമായി കൊവിഡില്‍ നിന്നും മുക്തരല്ല.

വളരെ പോസിറ്റീവായി എല്ലാവരും കലാലയങ്ങളിലേക്ക് പോകുമ്പോള്‍ കൊവിഡ് പോരാട്ടത്തില്‍ പഠിച്ച പാഠങ്ങള്‍ ആരും മറക്കരുത്. കുറച്ച് കാലം കൂടി ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details