തിരുവനന്തപുരം : അഞ്ച് മെഡിക്കല്‍ കോളജുകളില്‍ 15 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി ആരോഗ്യ വകുപ്പ്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകളിലാണ് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയത്. മെഡിക്കല്‍ കോളജുകളില്‍ മികച്ച സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന്‍റെ ഭാഗമായി നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു വികസനം.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്
എസ്.എ.ടി. ആശുപത്രിയില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് മോഡുലാര്‍ ഓപ്പറേഷന്‍ തിയറ്റര്‍ സജ്ജീകരിച്ചു. പീഡിയാട്രി കാര്‍ഡിയാക് സര്‍ജറി ആരംഭിക്കുന്നതിന്റെ ഭാഗമായി കുട്ടികള്‍ക്ക് മാത്രമായി ഹൃദയ ശസ്ത്രക്രിയ യൂണിറ്റും ഒരുക്കി.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്ക് മാത്രമായി ആധുനിക സംവിധാനത്തോടെയുള്ള ഹൃദയ ശസ്ത്രക്രിയ തിയേറ്റര്‍ സ്ഥാപിച്ചത്. 65 ലക്ഷം രൂപയുടെ മോഡുലാര്‍ തിയേറ്ററും മൂന്ന് കോടിയുടെ അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ 4.22 കോടി ചെലവഴിച്ചാണ് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കിയത്.
എറണാകുളം മെഡിക്കല്‍ കോളജ്
ഇവിടെ എട്ട് പദ്ധതികളാണ് പൂര്‍ത്തിയാക്കിയത്. 25 കോടി ചെലവില്‍ സ്ഥാപിക്കപ്പെടുന്ന ഇമേജിംഗ് സെന്‍ററിന്‍റെ ഭാഗമായി ഒരു കോടി 69 ലക്ഷം ചെലവില്‍ സ്തനാര്‍ബുദ രോഗ പ്രതിരോധത്തിന് മുതല്‍ക്കൂട്ടാവുന്ന ഡിജിറ്റല്‍ മാമോഗ്രാഫി മെഷീന്‍, 20 ലക്ഷം രൂപ ചെലവില്‍ കൊറോണ രോഗികള്‍ക്ക് പ്ലാസ്മ തെറാപ്പി നല്‍കാന്‍ ഉതകുന്ന അഫേറിസിസ് മെഷീന്‍, 50 ലക്ഷം ചെലവില്‍ ടൈലുകള്‍ പാകിയും ഭിന്നശേഷികാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രയോജനകരമാകുന്ന ടൊയ്‌ലറ്റുകള്‍ സ്ഥാപിച്ച് നവീകരിച്ച 20 പേ വാര്‍ഡ് മുറികള്‍, 40.31 ലക്ഷം രൂപ ചെലവില്‍ ആധുനിക ഐ.സി.യു ആംബുലന്‍സ്, അഞ്ച് കോടി ചെലവില്‍ 8 ഡോക്ടേഴ്‌സ് ഫാമിലി ക്വാര്‍ട്ടേഴ്‌സ് 52.80 ലക്ഷം രൂപ ചെലവില്‍ ക്യാമ്പസില്‍ ഹൈ മാസ്റ്റ് ലൈറ്റുകള്‍. 92 ലക്ഷം രൂപ ചെലവില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ്, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നവീകരിച്ച കാരുണ്യ ഫാര്‍മസി എന്നിവയാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
ഇടുക്കി മെഡിക്കല്‍ കോളജ്
10 ലക്ഷം രൂപ ചെലവഴിച്ച് 82 കിടക്കകളുള്ള ഓക്സിജന്‍ പൈപ്പ് ലൈന്‍ സിസ്റ്റം, 41 ലക്ഷം ചെലവഴിച്ച് നവീകരിച്ച ആര്‍.ടി.പി.സി.ആര്‍ ലാബ്.