തിരുവനന്തപുരം:കാഴ്‌ച പരിമിതി നേരിടുന്നവര്‍ക്ക് സഹായകമാകുന്ന സ്‌മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യാനാരുങ്ങി സംസ്ഥാന സർക്കാർ. ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍റെ 'കാഴ്‌ച' പദ്ധതിയിലേക്ക് സാമൂഹ്യനീതി വകുപ്പ് 1.19 കോടി രൂപ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാഴ്‌ച പരിമിതിയുള്ളവര്‍ക്കായി കോര്‍പറേഷന്‍ തയാറാക്കിയ സ്‌പെസിഫിക്കേഷനോട് കൂടിയ ഫോണുകളാണ് വിതരണം ചെയ്യുന്നത്.
കാഴ്‌ച പരിമിതി നേരിടുന്നവര്‍ക്ക് സഹായകമാകുന്ന സ്‌മാര്‍ട്ട് ഫോണുമായി സംസ്ഥാന സർക്കാർ - visually challenged people
കാഴ്‌ച പരിമിതി നേരിടുന്നവരുടെ പരമാവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലാണ് സ്‌മാര്‍ട്ട് ഫോണുകള്‍ സജ്ജമാക്കിയിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇ-സ്‌പീക്ക് സംവിധാനവും ഫോണില്‍ ഒരുക്കിയിട്ടുണ്ട്.
നൂതന സാങ്കേതിക വിദ്യകളുള്ള 1000 ഫോണുകളാണ് പര്‍ച്ചേസ് കമ്മിറ്റിയുടേയും സാങ്കേതിക സമിതിയുടേയും അംഗീകാരത്തോടെ വാങ്ങുന്നത്. ഗുണനിലവാരം, സര്‍വീസ്, വാറണ്ടി എന്നിവയും ഉറപ്പുവരുത്തിയിട്ടുണ്ട്. എത്രയും വേഗം ഫോണുകള്‍ സജ്ജമാക്കി അര്‍ഹരായവരിലേക്ക് എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. കാഴ്‌ച വെല്ലുവിളി നേരിടുന്നവരെ ശാക്തീകരിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് 'കാഴ്‌ച'. ഈ പദ്ധതിയിലൂടെ കാഴ്‌ച പരിമിതിയുള്ള യുവതീ യുവാക്കള്‍ക്ക് പ്രത്യേക സോഫ്‌റ്റ്വെയറോട് കൂടിയ ലാപ്‌ടോപ്പും സ്‌മാര്‍ട്ട് ഫോണുകളുമാണ് ലഭ്യമാക്കുന്നത്. പദ്ധതിക്ക് കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ആണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്.
കാഴ്‌ച പരിമിതി നേരിടുന്നവരുടെ പരമാവധി വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന തരത്തിലാണ് സ്‌മാര്‍ട്ട് ഫോണുകള്‍ സജ്ജമാക്കിയിരിക്കുന്നത്. 3 ജി, 4 ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിലുള്ള ഇ-സ്‌പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രവായന, പുസ്‌തക വായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ച്ചേസ്, ബില്ലടയ്ക്കല്‍, ബാങ്കിങ് ഇടപാടുകള്‍, മത്സര പരീക്ഷകള്‍, പഠനം തുടങ്ങിയവയെല്ലാം ഈ സ്‌മാര്‍ട്ട് ഫോണുകളില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക സോഫ്റ്റ്വെയറിലൂടെ സാധിക്കും.