03.06 pm:
- കൈകുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ പത്തനംതിട്ട മല്ലപ്പള്ളി ടൗണിൽ എസ്.ഡി.പി.ഐ പ്രവർത്തകർ തടഞ്ഞു.
01.24 pm:
- തിരുവനന്തപുരത്ത് ഹർത്താൽ അനുകൂലികളായ 20 പേരെ പൊലീസ് കസ്റ്റസിയിലെടുത്തു.
01.15 pm:
- ഹർത്താലിനോടനുബന്ധിച്ച് സംസ്ഥാനത്താകെ കരുതൽ തടങ്കലിലെടുത്തത് 233 പേരെ.
- എറണാകുളത്ത് 55 പേരെ കരുതൽ തടവിലാക്കി.
- തൃശ്ശൂർ -51, ഇടുക്കി-35, പാലക്കാട് - 21, കണ്ണൂർ-13, കോട്ടയം - 12 , വയനാട് - 8, മറ്റു ജില്ലകളിൽ നിന്നായി 38 പേർ എന്നിങ്ങനെയാണ് കരുതൽ തടങ്കലിലുള്ളത്
01.00 pm:
- നിലമ്പൂരിൽ ഹർത്താലിന്‍റെ ഭാഗമായി നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.അനുമതിയില്ലാതെ പ്രകടനം വിളിച്ചതിതാണ് കേസ് എടുത്തത്.
- വാഹനങ്ങൾ തടയാനോ, കടകൾ ബലമായി അടപ്പിക്കാനോ പൊലീസ് അനുവദിച്ചില്ല.
12.45 pm:
- തൃശൂരിൽ ഹര്‍ത്താലിനോടനുബന്ധിച്ച് പ്രകടനം നടത്താന്‍ ഒരുങ്ങിയ 12 പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. കരുതല്‍ തടങ്കലിന്‍റെ ഭാഗമായിട്ടാണ് അറസ്റ്റ്.
12.42 pm:
- ശബരിമല തീർഥാടകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് സമരസമതി നേതാക്കൾ കർശന നിർദ്ദേശം.
12.34 pm:
- കൊല്ലത്ത് ദീർഘദൂര കെഎസ്ആർടിസി സർവീസുകൾക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. ജില്ലയിൽ ഒട്ടേറെ ഇടങ്ങളിൽ ബസുകൾക്ക് നേരെ ആക്രമണമുണ്ടായതിനാലാണ് സുരക്ഷ
12.30 pm:
- കോഴിക്കോട് നഗരത്തിൽ വാഹനം തടഞ്ഞ നാല് യുവാക്കളെ അറസ്റ്റ് ചെയ്ത് നീക്കി
12.27 pm:
- കോഴിക്കോട് താമരശേരി ദേശീയ പാതയിൽ പുല്ലാഞ്ഞിമേട്, കാരാട്ടി, വട്ടക്കുണ്ട് എന്നിവിടങ്ങളിൽ ഹർത്താലനുകൂലികൾ കെ.എസ്.ആർ.ടി.സി ബസ് എറിഞ്ഞു തകർത്തു.
12.21 pm:
- കൊല്ലത്ത് മുഖംമൂടി വെച്ച് എത്തിയ സംഘം കെഎസ്ആർടിസി ബസ് എറിഞ്ഞുതകർത്തു
12.15 pm:
- ഹർത്താൽ ദിവസം യൂണിവേഴ്സിറ്റി പരീക്ഷ നടത്തിയതിനെതിരെ തിരുവനന്തപുരം ശ്രീകാര്യം ഗവ: ഇഞ്ചിനീയറിംഗ് കോളജിലെ മുഴുവൻ കുട്ടികളും ചേർന്ന് പരീക്ഷാ കൺട്രോളറെ ഉപരോധിച്ചു. കൊല്ലം
12.12 pm:
- മലപ്പുറം മണ്ടൂരിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
12.05 pm:
- തിരുവനന്തപുരം വെമ്പായത്ത് റോഡ് ഉപരോധിച്ച 41 എസ് ഡി പി ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
12.00 pm:
- കൊല്ലം സിറ്റി പരിധിയിൽ ഏഴ് പേരേയും റൂറൽ പൊലീസ് പരിധിയിൽ ഇരുപത് പേരേയുമാണ് കരുതൽ തടങ്കലിൽ എടുത്തത്.
- കെ.എസ്.ആർ.ടി.സിയും ജലഗതാഗത വകുപ്പ് ബോട്ടുകളും സർവീസ് നടത്തുന്നു.
11.58 am:
- കൊല്ലത്ത് ഹർത്താലനുകൂലികൾ ദേശീയപാത ഉപരോധിച്ചു. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
- പോളയ തോട്ടിലും ജവഹർ ജംഗ്ഷനിലും കരുനാഗപ്പള്ളിയും കെഎസ്ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. കെഎസ്ആർടിസി ഡ്രൈവർക്ക് പരിക്കേറ്റു. കോട്ടയം
11.56 am:
- കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഉപരോധിക്കാനെത്തിയ 20 ഓളം യുവതികളെ അറസ്റ്റ് ചെയ്ത് നീക്കി
11.54 am:
- അട്ടകുളങ്ങരയിൽ നിന്നും ഏജീസ് ഓഫീസിലേക്ക് സംയുക്ത സമിതി മാർച്ച് നടത്തുന്നു.
11.50 am:
- ഹർത്താലനുകൂലികളുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.
- സമരക്കാർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
11.43 am:
- കോഴിക്കോട് ഹർത്താൽ അനുകൂലികളും പൊലീസും തമ്മിൽ സംഘർഷം.
- മാധ്യമപ്രവർത്തകർക്ക് നേരെ സമരക്കാരുടെ അസഭ്യവർഷം
11.42 am:
- കോതമംഗലത്ത് ഹർത്താൽ പൂർണം. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയില്ല. കടകളും സ്കൂളുകളുകളും അടഞ്ഞ് കിടക്കുന്നു. കോട്ടയം
11.39 am:
- ഹർത്താൽ അനുകൂല സംഘടനകൾ നടത്തുന്ന പ്രകടനറാലി കൊച്ചി കലൂരിൽ നിന്നും ആരംഭിച്ചു.
11.35 am:
- ഹർത്താൽ തളിപ്പറമ്പിൽ ഭാഗീകം. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും സർവ്വീസ് നടത്തുന്നുണ്ട്. സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നു.
11.30 am:
- തിരുവനന്തപുരത്ത് ഹർത്താൽ അനുകൂലികൾ കടകൾ നിർബന്ധിച്ച് അടപ്പിക്കുന്നു. ഒരു വഴിയാത്രക്കാരന് എസ്ഡിപിഐ പ്രവർത്തകരുടെ കല്ലേറിൽ പരിക്കേറ്റു. പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം.
11.26 am:
- പത്തനംതിട്ട ജില്ലയിലെത്തുന്ന ശബരിമല തീർത്ഥാടകർക്ക് യാത്രചെയ്യാൻ പമ്പ സ്പെഷ്യൽ സർവീസുകൾ നടത്തുന്നു.
11.26 am:
- നിലമ്പൂരിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. അകമ്പാടത്ത് തുറന്ന കടകൾ അടപ്പിച്ചു.
- കെ.എസ്.ആർ.ടി.സി. സർവ്വീസിനെ ബാധിച്ചില്ല കാസർകോട് നിന്നുള്ള ഹർത്താൽ ദൃശ്യങ്ങൾ
11.15 am:
- തൃശ്ശൂർ കോർപ്പറേഷന് മുന്നിൽ പ്രതിഷേധിച്ച ഹർത്താൽ അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
11.05 am:
- ബി.എസ്.പി- എസ്.ഡി.പി.ഐ എന്നിവർ സംയുക്തമായി പ്രതിഷേധ പ്രകടനo നടത്തി.
പതിനഞ്ചോളം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
11.01 am:
- പത്തനംതിട്ടയിൽ ഹർത്താൽ സമാധാനപരം എറണാകുളം
- കടകൾ അടഞ്ഞു കിടക്കുന്നു.
- ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിരത്തിലുണ്ട്. സ്വകാര്യ ബസുകൾ പൂർണമായും സർവീസ് നിർത്തിവെച്ചിരിക്കുകയാണ്.
10.58 am: ഹർത്താൽ കൊച്ചിയിൽ ഭാഗികം. കെ.എസ്.ആർ.ടി.സിയും, ഓട്ടോ ടാക്സി വാഹനങ്ങളും സാധാരണ പോലെ സർവ്വീസ് നടത്തുന്നു. കൊച്ചി മെട്രോ, ജലഗതാഗത സർവ്വീസുകളെയും ഹർത്താൽ ബാധിച്ചിട്ടില്ല. വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നു .
10.56 am:
- പത്തനംതിട്ടയിൽ ഹർത്താൽ അനുകൂലികളെ കസ്റ്റഡിയിലെടുത്തു.
10.55 am:
- മലപ്പുറത്ത് കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു. ചിലയിടങ്ങളിൽ കടകൾ നിർബന്ധിച്ച് അടപ്പിക്കാൻ ശ്രമം.
- ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ പ്രകടനം നടത്തി. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജർ നില കുറവ്.
- ജില്ലയിൽ അനിഷ്ട സംഭവങ്ങൾ ഇല്ല. കോഴിക്കോട്
10.53 am:
- മലപ്പുറം ജില്ലയിൽ 19 കേസുകളിലായി 58 പേർ അറസ്റ്റിൽ.
-
അൻപതിലധികം പേർ കരുതൽ തടങ്കലിൽ.
-
ഹർത്താൽ അനുകൂല പ്രകടനം നടത്തിയതിന് ഉൾപ്പെടെ ഇരുനൂറിലധികം പേർക്കെതിരെ കേസ്.
-
സ്വകാര്യ ബസുകൾ ഒഴിച്ചു നിർത്തിയാൽ നിരത്തുകൾ സജീവം. കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തി.
10.48 am:
- തിരുവനന്തപുരം സി.ഇ.ടി യിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
- പ്രതിഷേധം ഹർത്താൽ ദിനത്തിൽ പരീക്ഷ നടത്തുന്നതിനെതിരെ
- പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പാലിനേയും പരീക്ഷാ ചുമതലയുള്ള അധ്യാപകനെയും ഉപരോധിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള ഹർത്താൽ ദൃശ്യങ്ങൾ