കേരളം

kerala

ETV Bharat / state

സര്‍ക്കാര്‍ റീബൂട്ട് കേരള ഹാക്കത്തോൺ 2020 സംഘടിപ്പിക്കുന്നു

കേരള സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുക.

മന്ത്രി കെ.ടി ജലീല്‍  ഹാക്കത്തോൺ 2020  ആദ്യ ഹാക്കത്തോൺ കേരളത്തില്‍  എല്‍ബിഎസ് കോളജില്‍  hakthon 2020  minister k t jaleel  lbs institute of technology
റീബൂട്ട് കേരള ഹാക്കത്തോൺ 2020 സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍

By

Published : Feb 12, 2020, 3:35 PM IST

തിരുവനന്തപുരം: സമൂഹം നേരിടുന്ന അടിയന്തര പ്രശ്നങ്ങൾക്ക് വിദ്യാർഥികൾ കൂടി പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ റീബൂട്ട് കേരള ഹാക്കത്തോൺ 2020 സംഘടിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. കേരള സർക്കാരും ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുക. ഫെബ്രുവരി 14 മുതൽ 16 വരെ തിരുവനന്തപുരം എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺസിലാണ് ആദ്യ ഹാക്കത്തോൺ നടക്കുക.

റീബൂട്ട് കേരള ഹാക്കത്തോൺ 2020 സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍

ആഭ്യന്തരവും ടൂറിസവുമാണ് ആദ്യ ഹാക്കത്തോണിന്‍റെ വിഷയം. മാർച്ച് 15 വരെ സംസ്ഥാന വ്യാപകമായി 10 ഹാക്കത്തോണാണ് സംഘടിപ്പിക്കുന്നത്. സാമൂഹത്തിലെ എല്ലാ വിഷയവും ഹാക്കത്തോണില്‍ ചർച്ചയാകുമെന്നും 36 മണിക്കൂർ തുടർച്ചയായി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കാളിയാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ പറഞ്ഞു

ABOUT THE AUTHOR

...view details