തിരുവനന്തപുരം :കേരള പൊലീസിൻ്റെ ട്വിറ്റര്‍ പേജ് പുനസ്ഥാപിച്ചു. ബുധനാഴ്‌ചയാണ് (08.06.2022) പൊലീസിൻ്റെ ഔദ്യോഗിക ട്വിറ്റർ പേജ് ഓക് പാരഡൈസ് എന്ന സംഘം ഹാക്ക് ചെയ്‌തത്. സോഷ്യൽ മീഡിയയിൽ സജീവമായ പൊലീസിൻ്റെ ട്വിറ്റർ അക്കൗണ്ടിൽ 3.14 ലക്ഷം ഫോളോവേഴ്‌സാണുള്ളത്.
2013 സെപ്‌റ്റംബര്‍ മുതൽ സജീവമായ അക്കൗണ്ടാണ് ബുധനാഴ്‌ച (08.06.2022) രാത്രി എട്ട് മണിയോടെ ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിൽ നിന്നും കേരള പൊലീസിൻ്റെ നിരവധി ഔദ്യോഗിക പോസ്റ്റുകൾ നീക്കം ചെയ്‌തിട്ടുണ്ട്. ഹാക്ക് ചെയ്‌തവർ 'ഓക് പാരഡൈസ്' എന്നാണ് അക്കൗണ്ടിന് പുതിയ പേര് നൽകിയിരുന്നത്.