കേരളം

kerala

ETV Bharat / state

'പെട്രോളടിക്കാന്‍ വൈകി', തിരുവനന്തപുരത്ത് പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് അക്രമികള്‍ ; സിസിടിവി ദൃശ്യം പുറത്ത്

അക്രമം പമ്പില്‍ തിരക്കുള്ള സമയത്ത്, ക്യൂവിൽ നിൽക്കാൻ പമ്പ് ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല

gunda attack  trivandrum petrol pumb gunda attack  തിരുവനന്തപുരം ഗുണ്ട ആക്രമണം  കണിയാപുരം പെട്രോള്‍ പമ്പ് അക്രമണം
പെട്രോൾ പമ്പിൽ ഗുണ്ട അക്രമത്തില്‍ പമ്പ് ജീവനക്കാരന് വെട്ടേറ്റു;സിസിടിവി ദൃശ്യം പുറത്ത്

By

Published : Apr 19, 2022, 10:24 PM IST

തിരുവനന്തപുരം : കണിയാപുരത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണത്തില്‍ ജീവനക്കാരന്‍ അജീഷിന് (19) വെട്ടേറ്റു. ഇന്നലെ (18 ഏപ്രില്‍ 2022) രാത്രി ഏഴ്‌ മണിക്കാണ് സംഭവം. പെട്രോള്‍ അടിക്കാന്‍ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത്.

പെട്രോളടിക്കാന്‍ താമസിച്ചതാണ് പ്രകോപനമുണ്ടാകാന്‍ കാരണമെന്നാണ് അജീഷ്‌ പൊലീസിന് നല്‍കിയ പരാതി. ഈ സമയം നിരവധി ഇരുചക്ര വാഹനങ്ങൾ പെട്രോളടിക്കാനായി പമ്പിലുണ്ടായിരുന്നു. ക്യൂവിൽ നിൽക്കാൻ പമ്പ് ജീവനക്കാരൻ ആവശ്യപ്പെട്ടെങ്കിലും ഇവർ തയ്യാറായില്ല.

തിരുവനന്തപുരത്ത് പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് അക്രമികള്‍

തുടര്‍ന്ന് ബൈക്കില്‍ പിന്നിലിരുന്ന വ്യക്തി ഇറങ്ങി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. അക്രമണത്തില്‍ ചുണ്ടിലും കയ്യിലും വെട്ടേറ്റ അജീഷ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

പ്രതികളും, അജീഷും തമ്മില്‍ മുന്‍പ് പരിചയം ഉണ്ടെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. മംഗലപുരം പൊലീസിനാണ് കേസിന്‍റെ അന്വേഷണചുമതല.

ABOUT THE AUTHOR

...view details