തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റ് ജനറലിൻ്റെ ഗൺമാൻ ജയഘോഷിനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ജയഘോഷ് സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കോൺസുലേറ്റ് ജനറലും അറ്റാഷെയും വിദേശത്ത് പോയ കാര്യം പൊലീസിനെ അറിയിച്ചില്ല. പിസ്റ്റൾ തിരികെ നൽകുന്നതിൽ വീഴ്ച വരുത്തി. ഇതു രണ്ടും സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തി. ഇതിനു പുറമെ ഭീഷണി ഉണ്ടെന്നു ജയഘോഷ് പറയുന്നത് കെട്ടിച്ചമച്ച കഥയാണ് എന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടും നൽകി. ഇവ പരിഗണിച്ചാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ്.
അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ സസ്പെൻഡ് ചെയ്തു
സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് വകുപ്പ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ സസ്പെൻഡ് ചെയ്തു
ആത്മഹത്യ ശ്രമം നടത്തിയ ജയഘോഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്വർണക്കള്ളക്കടത്ത് കേസിൽ ജയഘോഷിനും പങ്കുണ്ടെന്ന വിലയിരുത്തലിൽ ആണ് അന്വേഷണ സംഘം. എൻ.ഐ.എ യും കസ്റ്റംസും കഴിഞ്ഞ ദിവസം ജയഘോഷിനെ ചോദ്യം ചെയ്തിരുന്നു.