തിരുവനന്തപുരം :സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങള്‍ വിശദമായ ചർച്ചയ്ക്കുശേഷം പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.
ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്‌കൂളുകൾ തുറക്കുന്നതിന് നടപടികൾ ഏകോപിപ്പിക്കും. മന്ത്രിതലത്തിൽ തന്നെ യോഗങ്ങൾ ചേർന്ന് ഇക്കാര്യങ്ങൾ ചർച്ച ചെയ്യും.
സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശം വിശദമായ ചർച്ചകൾക്കുശേഷം : ആരോഗ്യ മന്ത്രി Also Read: സഭാതർക്കം : ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ഓർത്തഡോക്‌സ് സഭ സെക്രട്ടറി
സുരക്ഷിതമായ രീതിയിൽ വിദ്യാർഥികളെ സ്‌കൂളുകളിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കോളജുകൾ തുറക്കുന്നതിന് മുൻപ് തന്നെ 18 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് ഒന്നാം ഡോസ് വാക്‌സിൻ ഉറപ്പുവരുത്തുമെന്നും ഡി.എം.ഒമാർക്ക് ഇതുസംബന്ധിച്ച് പ്രത്യേക നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.