കേരളം

kerala

ETV Bharat / state

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ വീണ്ടും ഓണ്‍ലൈനിലേക്ക് ; മാർഗനിർദേശങ്ങൾ പുറത്ത് - കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ വകുപ്പ്‌ പുറത്തിരക്കിയ നിര്‍ദേശങ്ങള്‍

ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകള്‍ വീണ്ടും ഡിജിറ്റൽ പഠനത്തിലേക്ക്

covid guidelines for schools in kerala  kerala government covid prevention  school education during covid in kerala  കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള കൊവിഡ്‌ മാനദണ്ഡങ്ങള്‍  കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ വകുപ്പ്‌ പുറത്തിരക്കിയ നിര്‍ദേശങ്ങള്‍  കൊവിഡ് കാലത്തെ കേരളത്തിലെ വിദ്യാഭ്യാസം
സ്കൂൾ അടച്ചിടൽ: മാർഗനിർദേശങ്ങൾ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

By

Published : Jan 20, 2022, 11:27 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്കൂളുകൾ അടിച്ചിടുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ് . ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളാണ് ഡിജിറ്റൽ പഠനത്തിലേക്ക് മാറുന്നത്. നാളെ മുതൽ രണ്ടാഴ്ച്ചത്തേക്ക് സ്കൂളുകൾ അടഞ്ഞുകിടക്കും.

അതേസമയം 10, 11, 12 ക്ലാസുകളിലെ കുട്ടികൾ സ്കൂളിലെത്തണം. നിലവിലെ നിയന്ത്രണങ്ങളനുസരിച്ച് സ്കൂൾ ഓഫിസുകൾ പ്രവർത്തിക്കണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സെക്കൻ്ററി ,ഹയർ സെക്കൻ്ററി സ്കൂളുകളിൽ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടാൽ ആരോഗ്യ വകുപ്പിനെ അറിയിച്ച് രണ്ടാഴ്ച്ച സ്കൂൾ പൂട്ടിയിടണമെന്നും നിര്‍ദേശത്തിലുണ്ട്‌.

ALSO READ:കൊവിഡ് അവലോകന യോഗം ഇന്ന് ; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

ജനുവരി 22, 23 ദിവസങ്ങളിൽ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഒന്ന്‌ മുതൽ ഒമ്പത്‌ വരെയുള്ള ഡിജിറ്റൽ ക്ലാസുകൾക്കായുള്ള ടൈം ടേബിൾ ഉടൻ പുറത്തിറക്കും. എല്ലാ കുട്ടികളും അതിന് സജ്ജരാണെന്ന്‌ അധ്യാപകർ ഉറപ്പുവരുത്തണം.

കൃത്യമായി ഒരോ ദിവസത്തെയും റെക്കോർഡുകൾ തയ്യാറാക്കുകയും വേണം . ക്ലാസുകളുടെ പിന്തുടർച്ച ഉറപ്പാക്കാനാണിത്. രക്ഷിതാക്കൾക്ക് കൃത്യമായ ഇടവേളകളിൽ നിർദ്ദേശങ്ങൾ നൽകണം.

ഒപ്പം കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തണമെന്നും അറിയിച്ചു. സ്കൂളുകളിൽ നടക്കുന്ന വാക്‌സിനേഷന്‍ സുഗമമാണെന്ന് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details